Friday, March 20, 2026 Last Updated 16 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 06.11 PM

"അദ്വാനി ജി,97 വയസ്സായി; എപ്പോഴുമെന്ന പോലെ അദ്ദേഹം സുന്ദരൻ; ഏറെ പ്രിയപ്പെട്ട കുടുംബം..." എല്‍കെ അദ്വാനിയെ സന്ദര്‍ശിച്ച്‌ സോനു നിഗം, ഒപ്പം ഹൃദയസ്പർശിയായ കുറിപ്പും

uploads/news/2025/03/772879/1000421850.jpg
Sonu Nigam with LK Adwani (Image Source: Instagram)

ബോളിവുഡിന്റെ സ്വന്തം സോനു നിഗം ആസ്വാദകർക്ക് ഏറെയിഷ്ടമുള്ള ഒരുപാട് മെലഡികൾ സമ്മാനിച്ച ഗായകനാണ്. സോനുവിന്റെ ശബ്ദത്തിൽ കേട്ട ഗാനങ്ങൾക്ക് ഒരു പ്രത്യേക മാനസിക അടുപ്പം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. എല്ലാ വിശേഷങ്ങളും അതിലൂടെ താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ മുതിർന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ഡല്‍ഹിയിലെ വസതിയിലെത്തി സന്ദർശിച്ച സന്തോഷം പങ്കിടുകയാണ് സോനു നിഗം. അദ്വാനിക്കും മകള്‍ പ്രതിഭയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത താരം അദ്വാനി കുടുംബവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധവും കുറിച്ചിട്ടുണ്ട്.
"റൂട്ട്‌സ് റീവിസിറ്റഡ് (3/4) - 2025 മാർച്ച്‌ 24. പ്രതിഭ അദ്വാനി, എല്‍ കെ അദ്വാനി ജി എന്നിവർ വളരെക്കാലമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്, അതുകൊണ്ടാണ് എന്റെ ഡിടിയു പരിപാടിക്ക് ശേഷം ഒരു ദിവസം കൂടി അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ അമ്മ സിന്ധികള്‍ക്കിടയില്‍ വളർന്നതുമുതല്‍, സിന്ധി ഭക്ഷണം ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
പ്രതിഭയ്‌ക്ക് അത് അറിയാം, അതുകൊണ്ടാണ് ദാല്‍ പക്വാന് പുറമേ അവള്‍ എനിക്ക് വേണ്ടി വളരെ മധുരമായി സിന്ധി കദി പാകം ചെയ്തത്. അദ്വാനി ജി, 97 വയസ്സായി. അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നതുപോലെ തന്നെ സുന്ദരനാണ്. എന്റെ പ്രിയപ്പെട്ട കുടുംബം..." ചിത്രങ്ങൾക്കൊപ്പം സോനു കുറിച്ചു.
പ്രായഭേദമന്യേ സോനുവിനെ ആരധകർക്കിടയിലെ പ്രിയങ്കരനാക്കി മാറ്റിയ 2012 ൽ ഇറങ്ങിയ അഗ്നിപഥ് സിനിമയിലെ സോനു നിഗം ആലപിച്ച 'അഭി മുജ് മേ കഹിൻ' എന്ന ഗാനത്തിന്റെ ക്ലിപ്പിംഗുകള്‍ എല്‍ കെ അദ്വാനി കാണുന്നതും പോസ്റ്റില്‍ കാണാം.
ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) 'engifest 2025' ല്‍ പരിപാടി അവതരിപ്പിക്കാൻ സോനു നിഗം ഡല്‍ഹിയിലായിരുന്ന സമയത്താണ് അദ്വാനിയെ സന്ദർശിച്ചത്.

Ads by Google
Saturday 29 Mar 2025 06.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google