Friday, March 20, 2026 Last Updated 18 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 04.19 PM

ദീപപ്രഭയിൽ കാവ്യയും മഹാലക്ഷ്മിയും ; അമ്മയുടെ ഒക്കത്തിരുന്ന് ദീപകാഴ്ച കാണുന്ന മഹാലക്ഷ്മി- ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

uploads/news/2025/03/772873/1000421807.jpg
Kavya Madhavan with her daughter Mahalakshmi (Image Source : Instagram)

ബാലതാരമായി സിനിമയില്‍ എത്തിയതു മുതല്‍ മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറിയ താരം രണ്ട് പതിറ്റാണ്ടോളം മുൻനിര നായികയായി. മലയാള സിനിമയിലെ മുഖശ്രീയായിയാണ് ഇന്നും കാവ്യ മാധവൻ.
സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം കുടുംബ കാര്യങ്ങളും മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി എത്താറുണ്ട്.
ഇപ്പോഴിതാ മകൾ മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. കത്തിച്ച് വച്ച ദീപങ്ങൾക്ക് മുന്നിൽ അമ്മയുടെ ഒക്കത്തിരുന്ന് എല്ലാം നോക്കിക്കാണുന്ന കുഞ്ഞു മഹാലക്ഷ്മിയെ ചിത്രങ്ങളിൽ കാണാം.

ബാലതാരമായി തുടങ്ങിയ താരം ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയത്. പിന്നീട്
മുൻനിര നായകന്മാർക്കൊപ്പമൊപ്പമെല്ലാം കാവ്യ മികച്ച കഥാപാത്രങ്ങൾ അഭിനയിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.

Ads by Google
Saturday 29 Mar 2025 04.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google