തൃശൂര്‍; ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു. ഗണേശമംഗലം തിരുവണ്ണാന്‍പറമ്പില്‍ അജീഷിനെ ആക്രിമിച്ച കേസില്‍ പ്രതി മതിലകം തിപ്പിള്ളി വീട്ടില്‍ നസ്മല്‍ ആണ് റിമാന്‍ഡിലായത്. കേസിനാസ്പദമായ സംഭവം നടന്നത് 2024 ആഗസ്റ്റ് 18നാണ്.
അജീഷിന്റെ ബന്ധുവിന്റെ മൊബൈല്‍ ഫോണ്‍ നസ്മലിന്റെ സുഹൃത്ത് എടുത്ത് കൊണ്ട് പോയത് തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍ ഗണേശമംഗലത്ത് വെച്ച് അജീഷിനെ തടഞ്ഞ് നിര്‍ത്തി ഇരുമ്പ് ചുറ്റിക കൊണ്ട് ഇടത് കവിളിന് മുകളിലും വലത് കാല്‍ മുട്ടിലും ഇടത് കാല്‍ മസിലിലും അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഒളിവില്‍ പോയ നസ്മല്‍ തൃപ്രയാര്‍ വന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാടാനപ്പള്ളി പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.