Friday, March 20, 2026 Last Updated 12 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Friday 28 Mar 2025 11.09 AM

കലാഭവന്‍ മണിയുടെ മൂത്ത സഹോദരി ഓര്‍മ്മയായി; വൈകാരിക കുറിപ്പുമായി ആര്‍എല്‍വി രാമകൃഷ്ണന്‍

kalabhavan-mani
photo-www.facebook.com/rlvramakrishnan

കലാഭവന്‍ മണിയുടെ സഹോദരി അമ്മിണി (78) ഓര്‍മയായ ദു:ഖം പങ്കുവെച്ച് ഇളയ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മാര്‍ച്ച് 26 നായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. മണിയുടെ കുടുംബത്തിലെ മൂത്ത സഹോദരിയാണ്. വെളളാങ്ങല്ലൂര്‍ ആനയ്ക്കച്ചിറ പരേതനായ രാമന്‍കുട്ടിയാണ് ഭര്‍ത്താവ് . മക്കള്‍: ബേബി, ഗീത, ഹരി, മരുമക്കള്‍: സുബ്രന്‍, ബാബു, സ്മിത.

‘ഞങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിൽ ഞങ്ങളുടെ ദുഃഖത്തോടൊപ്പം ചേർന്നു നിൽക്കുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

എന്നെക്കാൾ കുറച്ചധികം വയസ് വ്യത്യാസമുണ്ട് ചേച്ചിയ്ക്ക്. അതുകൊണ്ടു തന്നെ അമ്മയുടെ സ്ഥാനമാണ് ചേച്ചിക്ക്. കുട്ടിക്കാലത്തെ സ്കൂൾ അവധികാലം ആഘോഷിക്കുന്നത് മറ്റു ചേച്ചിമാർ ഉണ്ടെങ്കിലും മൂത്ത ചേച്ചിയുടെ വീട്ടിലേക്ക് പോകാനാണ് ഏറെ താൽപര്യം.

ചേച്ചിയുടെ രണ്ട് മക്കൾ എന്നെക്കാൾ മുതിർന്നവരാണ്. അവരുടെ കുഞ്ഞു അമ്മാവനായിരുന്നു ഞാൻ. വൈകുന്നേരങ്ങളിൽ എല്ലാവരും കൂടി ചേർന്ന സമയങ്ങളിലെ പാട്ടും കൂത്തും എന്നിലെ കലാകാരന് വലിയ പ്രോത്സാഹനമായിരുന്നു. ആ സമയത്ത് കിട്ടുന്ന കപ്പലണ്ടിയും കട്ടൻ കാപ്പിയുടെ രുചി ഇന്നും നാവിലുണ്ട്.

ആ പട്ടിണികാലത്ത് സ്കൂൾ തുറക്കുമ്പോൾ അളിയനും പെങ്ങളും കൂലി പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് പിടിച്ച് അവിടെ ആഴ്ചകൾ തോറും തുണികച്ചവടത്തിന് വരുന്ന തമിഴൻ്റെ കയ്യിൽ നിന്നും വാങ്ങി തരുന്ന ഒരു ജോഡി ട്രൗസറിൻ്റെയും ഷർട്ടിൻ്റെയും തുണി വാങ്ങി തന്ന് സന്തോഷത്തോടെയാണ് വീട്ടിലേക്ക് തിരികെ കൊണ്ടു വിടുക.

ചേച്ചി ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു. ഞങ്ങളുടെ 5 സഹോദരിമാരും ഒരുമിച്ചായിരുന്നു ഞങ്ങളുടെ യാത്രകൾ. അതിലൊരാൾ ഇനിയില്ല എന്നത് സങ്കൽപിക്കാൻ പറ്റാത്തതാണ്’ രാമകൃഷ്ണന്‍ കുറിച്ചു.

Ads by Google
Friday 28 Mar 2025 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google