Wednesday, March 25, 2026 Last Updated 1 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Friday 28 Mar 2025 11.35 AM

അന്‍വര്‍ പൊട്ടിച്ച പൊന്നാനി പീഡനക്കേസ് ; പോലീസ് ഉന്നതര്‍ക്കെതിരേ വീട്ടമ്മ സുപ്രീംകോടതിയില്‍ ; ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍

uploads/news/2025/03/772589/supreme-court.jpg

കൊച്ചി: ബലാത്സംഗ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് പൊന്നാനി സ്വദേശിയായ വീട്ടമ്മ. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി കേസ് അടുത്തയാഴ്ച പരിഗണിക്കും. മലപ്പുറം മുന്‍ എസ്.പി: എസ്. സുജിത് ദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവാണ് ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

ഇടതുമുന്നണി വിടുന്നതിനു മുന്നോടിയായി പോലീസിനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. ആദ്യം പൊട്ടിച്ച ബോംബുകളിലെന്നായിരുന്നു പൊന്നാനി പീഡനക്കേസ്. എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി: വി.വി. ബെന്നി, സി.ഐ. വിനോദ് എന്നിവര്‍ക്കെതിരേയായിരുന്നു വീട്ടമ്മയുടെ പരാതി. കുടുംബപ്രശ്‌നത്തേക്കുറിച്ച് പരാതിപ്പെടാനെത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ആരോപണം.

തുടര്‍നടപടി ഉണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചു. പരാതിയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോടു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്ന്, മജിസ്‌ട്രേറ്റ് കോടതി പോലീസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടു. ഇതാണ് ഹൈക്കോ ടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. വീട്ടമ്മയുടെ ആരോപണം മൂന്ന് ഉദ്യോഗസ്ഥരും നിഷേധിച്ചിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നു നേരത്തേ കണ്ടെത്തി യതാണെന്നായിരുന്നു സുജിത് ദാസിന്റെ നിലപാട്. സി.ബി.ഐ. അന്വേഷണം വേണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം നടത്തിയതിനാലാണു തനിക്കെതിരായ നീക്കമെന്നു ഡിവൈ.എസ്.പി. ബെന്നിയും ആരോപിച്ചു. 2022-ല്‍ ഓട്ടോറിക്ഷക്കാരന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായെത്തിയപ്പോഴാണു വീട്ടമ്മയെ ആദ്യം കണ്ടതെന്നാണു സി.ഐ. വിനോദ് പറഞ്ഞത്. മുമ്പ് പലര്‍ക്കെതിരേയും വ്യാജപരാതി നല്‍കിയശേഷം ഇവര്‍ പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടെന്നും സി.ഐ. ചൂണ്ടിക്കാട്ടിയിരുന്നു.

Ads by Google
ജെബി പോള്‍
Friday 28 Mar 2025 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google