Wednesday, March 25, 2026 Last Updated 2 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 06.17 PM

ഊട്ടിയിൽ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു; മൃതദേഹത്തിന്റെ പകുതിയും പുലി തിന്നു, പ്രതിഷേധവുമായി നാട്ടുകാർ

നീലഗിരി ഡിവിഷനിലെ ഗവര്‍ണര്‍ ശോലയിലാണ് സംഭവം.
death

തമിഴ്‌നാട് ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. തോഡര്‍ ഗോത്രവിഭാഗത്തില്‍പെട്ട കെന്തര്‍കുട്ടന്‍ എന്ന യുവാവ് ആണ് മരിച്ചത്. നീലഗിരി ഡിവിഷനിലെ ഗവര്‍ണര്‍ ശോലയിലാണ് സംഭവം.

കന്നുകാലികളെ മേയാന്‍ വിടുന്ന വനമേഖലയിലേക്ക് വിറക് ശേഖരിക്കാന്‍ പോയ യുവാവ് തിരികെ എത്താതിരുന്നതോടെ നാട്ടുകാര്‍ തിരച്ചിലിനിറങ്ങുകയായിരുന്നു. പകുതി ഭക്ഷിച്ച നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. വനംവകുപ്പും പോലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് സിസിടിവി ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

അതേസമയം കൊല്ലക്കോട് ജനവാസ മേഖലയില്‍ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. നീലഗിരിയില്‍ രണ്ടാഴ്ച മുന്‍പ് 50 വയസ്സുകാരിയും പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.

Ads by Google
Thursday 27 Mar 2025 06.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google