Friday, March 20, 2026 Last Updated 13 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 02.56 PM

എല്ലാ ജീവിതത്തിലും ഞാന്‍ നിങ്ങളെ രണ്ടുപേരെയും തിരഞ്ഞെടുക്കും; മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളുമായി നയന്‍താര

nayanthara
photo-www.instagram.com/nayanthara/

തെന്നിന്ത്യയുടെ ലേഡിസൂപ്പര്‍സ്റ്റാറായി പ്രേക്ഷകര്‍ അംഗീകരിച്ച താരമാണ് നയന്‍താര. താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുന്ന അതേ ആവേശത്തോടെയാണ് താരത്തിന്റെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കുന്നത്.

തമിഴ് സംവിധായകനായ വിഘ്‌നേഷ് ശിവനൊപ്പമുള്ള നയന്‍സിന്റെ പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയതാണ്.
മക്കള്‍ ജനിച്ച ശേഷമാണ് നയന്‍താര തന്റെ ഔദ്യോഗികമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അതിനു ശേഷം മക്കള്‍ക്കും വിഘ്‌നേഷിനൊപ്പമുള്ള ചിത്രങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. ഉയിരിനും ഉലകിനും ഒപ്പമുളള മനോഹരമായ സെല്‍ഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘എല്ലാ ജീവിതത്തിലും ഞാന്‍ നിങ്ങള്‍ രണ്ടുപേരെ തന്നെ തിരഞ്ഞെടുക്കും ’എന്നാണ് നയന്‍ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. നയന്‍താര മക്കളോട് പാര്‍ഷ്യാലിറ്റി കാണിക്കുന്നു എന്ന് പറഞ്ഞവര്‍ക്കുളള മറുപടികൂടിയാണിത്.

ബിസിനസ് തിരക്കുകളും സിനിമ തിരക്കുകളും ഉണ്ടെങ്കിലും മക്കളോടൊപ്പമുള്ള സമയം താന്‍ മിസ്സ് ചെയ്യാറില്ല എന്നും, അവര്‍ വന്നതിന് ശേഷം ജീവിതം ആകെ മാറി എന്നും നയന്‍താര ഒരു അവാര്‍ഡ് ഷോയില്‍ പറഞ്ഞിരുന്നു.

Ads by Google
Thursday 27 Mar 2025 02.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google