Friday, March 20, 2026 Last Updated 10 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 01.29 PM

'അഭിനയിക്കാന്‍ അറിയാത്ത സുന്ദരി' ; കമന്റിന് മറുപടി നല്‍കി രശ്മിക മന്ദാന

said, not
photo-www.instagram.com/rashmika_mandanna/

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ്, പുഷ്പ, സീതാരാമം തുടങ്ങിയ സിനിമകളില്‍ തിളങ്ങിയ രശ്മിക ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ രശ്മികയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ വന്ന കമന്റും, അതിന് നടി നല്‍കിയ മറുപടിയും ചര്‍ച്ചയാവുന്നു. സാരിയുടുത്തുളള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോയ്ക്ക് താഴെ രശ്മികയുടെ സൗന്ദര്യത്തെ പ്രശംസിച്ചും, നടിയോടുള്ള ഇഷ്ടം അറിയിച്ചും ഒത്തിരി കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. അക്കൂട്ടത്തിലാണ് ഒരു നെഗറ്റീവ് കമന്റ് വന്നത്.

'അഭിനയിക്കാന്‍ അറിയാത്ത സുന്ദരി' എന്ന അര്‍ത്ഥത്തിലാണ് കമന്റ്. അതിന് രശ്മിക നല്‍കിയ മറുപടി, 'ഞാന്‍ സുന്ദരിയാണ് എന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ, അത് ഞാന്‍ എടുക്കുന്നു, നന്ദി' എന്നായിരുന്നു. നെഗറ്റീവ് ആയ ഒരു കമന്റിനെ രശ്മിക എങ്ങനെ പോസിറ്റീവ് ആക്കി എന്ന് പറഞ്ഞ് അപ്പോഴും ആരാധകരെത്തി. എന്നാല്‍ 'കഴിവുള്ള ഒരുപാട് നടിമാര്‍ ഇന്റസ്ട്രിയിലുണ്ട്, സൗന്ദര്യം മാത്രം പോര, അഭിനയവും കാര്യമാണ്' എന്നായിരുന്നു അയാളുടെ വാദം. തുടര്‍ന്ന് രശ്മിക ഫാന്‍സും കമന്റിട്ട ആളും തമ്മിലുള്ള അടിയോടടിപിടി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്.

അതേസമയം സിക്കന്ദര്‍ എന്ന സിനിമയാണ് രശ്മികയുടേതായി പുറത്തിറങ്ങാനുളളത്്. സല്‍മാന്‍ ഖാന്റെ നായികയായി രശ്മിക എത്തുന്ന ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളിലെത്തും.

Ads by Google
Thursday 27 Mar 2025 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google