Wednesday, March 25, 2026 Last Updated 16 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 12.32 PM

എമ്പുരാന്‍ കാണുന്നുണ്ട് ; മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന് ആശംസ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2025/03/772365/rajeev.jpg

മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം എമ്പുരാന്‍ കാണാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും. ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലുടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരക്കുകള്‍ക്കിടയിലും താമസിയാതെ എമ്പുരാന്‍ കാണുമെന്നാണ് ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ''മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട് '' എന്നായിരുന്നു കുറിപ്പ്.

നിലവില്‍ ബിജെപി പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷമുള്ള തിരക്കുകളില്‍ മുഴുകിയിരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ തന്റെ ഷെഡ്യൂള്‍ പ്രകാരം വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തോ ഡല്‍ഹിയിലോ ആയിരിക്കും എമ്പുരാന്‍ കാണാനെത്തുക.

Ads by Google
Thursday 27 Mar 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google