Friday, March 20, 2026 Last Updated 8 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 08.38 AM

അബ്രാം ഖുറേഷിയുടെ പകര്‍ന്നാട്ടം കാണാന്‍ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി ആരാധകര്‍; പ്രേക്ഷകര്‍ക്കൊപ്പം എമ്പുരാന്‍ കാണാന്‍ മോഹന്‍ലാലും

movie

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷോ ആറ് മണിക്ക് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ
കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

കൊച്ചിയിലെ കവിത തിയേറ്ററിലാണ് പൃഥ്വിരാജിനും മറ്റ് എല്ലാ അണിയറപ്രവര്‍ത്തകര്‍ക്ക് ഒപ്പവും മോഹന്‍ലാല്‍ എത്തിയത്. താരങ്ങളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സുചിത്ര മോഹന്‍ലാല്‍, മകന്‍ പ്രണവ് എന്നിവരും ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു.

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പോലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കനത്ത സുരക്ഷ.

റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച എംപുരാന്‍ മലയാളത്തിലെ ആദ്യ 50 കോടി ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറി. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം.

ആകാംക്ഷകളുമായി അബ്രാം ഖുറേഷിയുടെ പകര്‍ന്നാട്ടം കാണാന്‍ കാത്തിരുന്ന പ്രേക്ഷകരെ എമ്പുരാന്‍ തെല്ലും നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. തിയേറ്ററുകള്‍ക്ക് മുന്നില്‍ മോഹന്‍ലാലിന്റെ ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചു. ഖുറേഷിയുടെ രണ്ടാം വരവിനെ ഉത്സവം പോലെ ചേണ്ടമേളങ്ങളോടെ ആഘോഷിക്കുകയാണ് ആരാധകര്‍.

Ads by Google
Thursday 27 Mar 2025 08.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google