Wednesday, March 25, 2026 Last Updated 1 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 27 Mar 2025 08.16 AM

കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു ; വവ്വാക്കലില്‍ മറ്റൊരാളെയും പരിക്കേല്‍പ്പിച്ചു

uploads/news/2025/03/772304/santhosh.jpg

കൊല്ലം: കൊല്ലത്ത് രണ്ടിടങ്ങളിലായി അര്‍ദ്ധരാത്രിയില്‍ ഗുണ്ടാ ആക്രമണം. കരുനാഗപ്പള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചപ്പോള്‍ ഓച്ചിറയില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ടിടത്തായി നടന്ന ആക്രമണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശിയും ഗുണ്ടാനേതാവുമായ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടിലെ വൈദ്യൂതിബന്ധം വിഛേദിച്ച ശേഷം തോട്ടറെയറിഞ്ഞ് കതക് തകര്‍ത്ത് അകത്തുകയറിയായിരുന്നു ആക്രമണം. രക്തംവാര്‍ന്നു കിടന്നായിരുന്നു മരണമെന്നാണ് പ്രാഥമിക നിഗമനം.

വെട്ടേറ്റ് കാല്‍ പൂര്‍ണ്ണമായും വേര്‍പെട്ട നിലയിലാണ്. കാറിലെത്തിയ സംഘം ആക്രമിക്കുമ്പോള്‍ വീട്ടില്‍ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുണ്ടാപകയാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കപ്പെടുന്നുണ്ട്. ജിം സന്തോഷ് എന്നു വിളിക്കുന്ന ഇയാള്‍ 2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ ആയിരുന്നു.

പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. ഈ കേസുകളില്‍ ഏതെങ്കിലുമൊക്കെയായി ഈ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഓച്ചിറ വവ്വാക്കാവിലും ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കരുതുന്നത്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു. അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സന്തോഷിനെ ആക്രമിച്ച സംഘം തന്നെയാണ് അനീറിനെയും ആക്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. രണ്ട് ആക്രമണങ്ങളും തമ്മില്‍ അര മണിക്കൂറിന്റെ വ്യത്യാസത്തിലായിരുന്നു നടന്നത്.

Ads by Google
Thursday 27 Mar 2025 08.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google