Friday, March 20, 2026 Last Updated 13 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Mar 2025 12.57 PM

നയന്‍താര പ്രഫഷണലായ നടിയാണ്, ഈ അഭ്യൂഹങ്ങളെല്ലാം 'ദൃഷ്ടി ഏറ്റ മാതിരി': 'മൂക്കുത്തി അമ്മന്‍ 2' വിനെകുറിച്ച് ഖുശ്ബു

about, the

തമിഴ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മദ ഗദ രാജയുടെ വിജയത്തിന് ശേഷം സംവിധായകന്‍ സുന്ദര്‍ സി ഇപ്പോള്‍ മൂക്കുത്തി അമ്മന്‍ 2 ന്റെ പണിപ്പുരയിലാണ്. നയന്‍താര ടൈറ്റില്‍ റോളില്‍ തിരിച്ചെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോെടയാണ് ആരാധകരും കാത്തിരിക്കുന്നത്.

സെറ്റില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ പെരുമാറ്റത്തില്‍ നയന്‍താര അസ്വസ്ഥയായിരുന്നു എന്നും തുടര്‍ന്ന് സംവിധായകന്‍ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവെച്ചെന്നുമുളള തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം നല്ല രീതിയില്‍ പോകുന്നുണ്ടെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിക്കൊണ്ട് സംവിധായകന്‍ സുന്ദര്‍ സിയുടെ ഭാര്യ കുടിയായ നടി ഖുശ്്ബു സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

നയന്‍താര വളരെ പ്രഫഷണലായ ഒരു നടിയാണ്. അവരുടെ മികവ് അവര്‍ തെളിയിച്ചിട്ടുമുണ്ട്. ഈ അഭ്യൂഹങ്ങളെല്ലാം 'ദൃഷ്ടി ഏറ്റ മാതിരി'യാണെന്ന് ഖുശ്ബു സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നല്ലതിന് വേണ്ടിയാണ്. അതിനാല്‍ സമാധാനത്തോടെ എന്റര്‍ടെയ്ന്‍മെന്റിന്റെ രാജാവില്‍ നിന്ന് മറ്റൊരു ബ്ലോക്ക്ബസ്റ്ററിനായി കാത്തിരിക്കൂവെന്നും ഖുശ്ബു പറഞ്ഞു.

നയന്‍താര മൂക്കുത്തി അമ്മന്‍ ദേവി ആയി വേഷമിട്ട് 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നില്‍ മൂക്കുത്തി അമ്മന്‍ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആദ്യ ഭാഗത്തില്‍ പറഞ്ഞത്. ഉര്‍വശി, സ്മൃതി വെങ്കട്, മധു മൈലാങ്കൊടി, അബി നക്ഷത്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ആര്‍ജെ ബാലാജി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും.

Ads by Google
Wednesday 26 Mar 2025 12.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google