Friday, March 20, 2026 Last Updated 10 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Mar 2025 11.59 AM

''കണ്ണപ്പ സിനിമയെ ട്രോളുന്നവര്‍ പരമശിവന്റെ കോപത്തിന് ഇരയാകും'' : നടന്‍ രഘു ബാബു

mock, and

കണ്ണപ്പ എന്ന ചിത്രത്തെ കളിയാക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പ് നൽകി നടൻ രഘു ബാബു. സിനിമയെ ട്രോളുന്നവര്‍ പരമശിവന്റെ കോപത്തിന് ഇരയായി തീരുമെന്ന് അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ കാമിയോ റോളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

സിനിമയെ ട്രോളുന്നവര്‍ക്കെതിരെയുള്ള നടന്‍ രഘു ബാബുവിന്റെ പ്രതികരണം ചര്‍ച്ചയായിരിക്കുകയാണ്. ”കണ്ണപ്പ സിനിമയെ ട്രോളുന്നവര്‍ പരമശിവന്റെ കോപത്തിന് ഇരയാകും” എന്ന നടന്റെ പ്രതികരണം വൈറലായിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലായിരുന്നു നടന്റെ പ്രതികരണം.

തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളിൽ ഏപ്രിൽ 25 ന് ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. ശരത്കുമാർ, പ്രീതി മുകുന്ദൻ, രാഹുൽ രാമകൃഷ്ണ, ബ്രഹ്മാനന്ദം, മോഹൻ ബാബു എന്നിവരുൾപ്പെടെയുള്ള ശ്രദ്ധേയമായ താരനിരയാണ്ചിത്രത്തിലുള്ളത്.

Ads by Google
Tuesday 25 Mar 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google