Friday, March 20, 2026 Last Updated 10 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Mar 2025 10.14 AM

വ്യാജ ഓഡിഷന്‍; തമിഴ് നടിയുടെ നഗ്ന വീഡിയോ ലീക്കായി

fake, video

തമിഴ് സീരിയൽ നടിയുടെ നഗ്ന വീഡിയോ ലീക്കായി. വ്യാജ ഓഡിഷന്റെ കെണിയില്‍ അകപ്പെട്ടതോടെയാണ് നടിയുടെ ദൃശ്യം ലീക്ക് ആയിരിക്കുന്നത്.

ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേന നടിയെ സമീപിച്ച തട്ടിപ്പ് സംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാന്‍ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു.നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകള്‍ ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവര്‍ ആവശ്യപ്പെട്ടു. അവരുടെ നിര്‍ദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് തട്ടിപ്പാണെന്ന് നടി തിരിച്ചറിഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം ‘ജയിലര്‍ 2’ സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ പണം തട്ടാന്‍ ശ്രമിച്ചതിനെ കുറിച്ച് നടി ഷൈനി സാറ വെളിപ്പെടുത്തിയിരുന്നു.

Ads by Google
Tuesday 25 Mar 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google