Friday, March 20, 2026 Last Updated 8 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Mar 2025 08.54 AM

' ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' പരാജയ ചിത്രമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല' ; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന

to, kunchako boban

ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി കളക്ഷന്‍ വിവാദത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന. ചിത്രം പരാജയപ്പെട്ടുവെന്ന് പറഞ്ഞിട്ടില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ വിശദീകരണം. പുറത്തുവിട്ടത് തിയറ്റര്‍ കളക്ഷന്‍ വിവരങ്ങള്‍ മാത്രമാണെന്നും സിനിമയുടെ മുതല്‍ മുടക്ക് സംബന്ധിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും അറിയിച്ച തുകയാണ് പറഞ്ഞതെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തത വരുത്തി.

ഓഫീസർ ഓൺ ഡ്യൂട്ടി ഒരു പരാജയ ചിത്രമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. റിലീസിന് മുന്നേ തന്നെ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റൈറ്റ്സ് വിറ്റുപോയിരുന്നു. മാത്രമല്ല ചിത്രത്തിന്റെ മുതൽമുടക്ക് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് തന്നെ നേടിയേക്കാം. ഈ സിനിമയ്ക്ക് പുറമെ ബ്രോമാൻസ്, പൈങ്കിളി, നാരായണീന്റെ മൂന്ന് ആണ്മക്കൾ എന്നീ സിനിമകളുടെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റതായും അറിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം സിനിമകളും കേരളത്തിലെ തിയേറ്റർ കളക്ഷൻ കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവരുന്നവയാണ്. സിനിമകളുടെ മെറിറ്റും ഡീമെറിറ്റും വിലയിരുത്തിയല്ല സിനിമകളുടെ ബിസിനസ് സാദ്ധ്യതകൾ അറിയാതെ പണം മുടക്കുന്നവരെ ബോധവൽക്കരിക്കുകയാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട കണക്കുകളില്‍ താന്‍ അഭിനയിച്ച ചിത്രമായ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി സംബന്ധിച്ച വിവരങ്ങള്‍ ശരിയല്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കണക്കുകളില്‍ വ്യക്തത വരുത്തി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. ചിത്രം നിര്‍മിക്കാന്‍ ചെലവായത് 13 കോടിയും തിരികെ ലഭിച്ചത് 11 കോടിയും എന്ന കണക്ക് ശരിയല്ലെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാദം.

Ads by Google
Tuesday 25 Mar 2025 08.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google