Friday, March 20, 2026 Last Updated 14 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Mar 2025 01.43 PM

‘‘അഞ്ചു കുട്ടികളെ പ്രസവിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു; പക്ഷേ ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയനായത് അതിനൊരു തടസ്സമായി...’’ രംഭ

തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു രംഭ. വിവാഹത്തോടെ ഇടവേളയെടുത്തിരുന്ന താരം ഇപ്പോഴിതാ തനിക്ക് അഞ്ചു മക്കള്‍ വേണമെന്നായിരുന്നു ആഗ്രഹമെന്ന് പറയുകയാണ്.
Rambha
Rambha about her kids (Image Source: Youtube)

തെന്നിന്ത്യയിലും മലയാളത്തിലും ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് രംഭ. സര്‍ഗ്ഗം എന്ന മലയാള സിനിമയിലൂടെ തുടക്കം കുറിച്ച താരം പിന്നീട് കുറെ മലയാള സിനിമകളില്‍ നായികയായി. തെലുങ്കിലും കന്നഡയിലും തമിഴിലും നായികയായും ഗ്ലാമര്‍ വേഷങ്ങളിലുമടക്കം തിളങ്ങിയ താരം വിവാഹത്തോടെയാണ് ബിഗ് സ്ക്രീനില്‍ നിന്ന് ഇടവേളയെടുത്തു.
കുടുംബജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ താരം വിവാഹത്തോടെ കാനഡയില്‍ സെറ്റിലായി. ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് രംഭ. നിലവില്‍ സിനിമയിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് താരമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ തന്റെ പ്രസവത്തെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെ രംഭ പങ്കുവെച്ച കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അഞ്ചു മക്കള്‍ വേണമെന്ന ആഗ്രഹം നടക്കാതെ വന്നതിനെക്കുറിച്ചാണ് താ​‍രം പറയുന്നത്.
‘‘എന്റെ ഭർത്താവിന്റെ അമ്മയ്ക്ക് അഞ്ച് മക്കളാണ്. അമ്മായിയമ്മയെ മറി കടന്ന് എനിക്കും അത്രയും കുട്ടികളെ പ്രസവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. അതുകൊണ്ട് ഇനി ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് ഞാൻ പ്രസവിക്കുന്നത് അവസാനിപ്പിച്ചത്.
മൂന്ന് തവണ പ്രസവിച്ചിട്ടും എനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ ഒന്നും വന്നിരുന്നില്ല. ഭർത്താവിനോട് ചോദിച്ചപ്പോള്‍ എല്ലാ സമയത്തും നീ ദേഷ്യത്തിലാണ്, അതുകൊണ്ട് പ്രത്യേകിച്ച്‌ മാറ്റമൊന്നും തോന്നുന്നില്ല എന്ന് പറയുകയും ചെയ്തു...’’ രംഭ പറയുന്നു.

Ads by Google
Monday 24 Mar 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google