Friday, March 20, 2026 Last Updated 7 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Mar 2025 02.10 PM

മൂക്കുത്തി അമ്മന്‍ ആവാന്‍ നയന്‍താരയ്ക്ക് പകരം തമന്ന? സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്

mookuthi amman

നയന്‍താര മൂക്കുത്തി അമ്മന്‍ ദേവി ആയി വേഷമിട്ട് 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തില്‍ മൂക്കുത്തി അമ്മന്‍ ദേവി ആയി വേഷമിട്ട നയന്‍താര തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ കോസ്റ്റ്യൂമിനെച്ചൊല്ലി നയൻതാരയും ഒരു അസിസ്റ്റന്റ് ഡയറക്ടറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നും നയൻ‌താര ഇയാളെ ശകാരിച്ചതായുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിർമ്മാണം അടുത്തിടെ ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. ഇതോടെ സുന്ദർ സി സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. മാത്രമല്ല നയൻതാരയെ മാറ്റി തമന്നയെ കൊണ്ടുവരുന്നതിന് ആലോചിച്ചതായും അഭ്യൂഹങ്ങൾ എത്തിയിരുന്നു.

അതേസമയം, നയൻതാരയുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതായി നിർമ്മാതാവ് ഇഷാരി ഗണേഷിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പൊള്ളാച്ചിയിലെ ഷൂട്ടിംഗ് റദ്ദാക്കുകയും ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നില്‍ മൂക്കുത്തി അമ്മന്‍ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആദ്യ ഭാഗത്തില്‍ പറഞ്ഞത്. ഉര്‍വശി, സ്മൃതി വെങ്കട്, മധു മൈലാങ്കൊടി, അബി നക്ഷത്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ആർജെ ബാലാജിയും എൻജെ ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. ആർജെ ബാലാജി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും.

Ads by Google
Monday 24 Mar 2025 02.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google