Friday, March 20, 2026 Last Updated 9 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Mar 2025 11.46 AM

‘‘എന്നെന്നും എ​ന്റെ ഹീറോ; എവിടെപ്പോയാലും, കുട്ടികള്‍ക്കായി അദ്ദേഹം സമയം കണ്ടെത്തും....’’ അച്ഛന് ജന്മദിനാശംസകളുമായി പേര്‍ളി മാണി

അവതാരക, അഭിനേത്രി, യൂട്യൂബര്‍ എന്നീ നിലകളില്‍ സജീവമായ പേര്‍ളി മാണി ഇപ്പോഴിതാ തന്റെ അച്ഛന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ്.
Pearly Maaney, Pearle's father maaney paul
Pearle Maaney birthday wish for her father (Image Source: Instagram)

മലയാള സിനിമാപ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയ ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയാണ് അഭിനേത്രിയും അവതാരകയുമായ പേര്‍ളി മാണി. മ ലയാളികള്‍ക്ക് സുപരിചിതയാണ് പേളി മാണി. അവതാരകയായിട്ടാണ് പേളി ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ടെലിവിഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ അവതാരകരില്‍ ഒരാളാണ് പേളി.
സെലിബ്രിറ്റികളുടെ അഭിമുഖങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിട്ടും പേര്‍ളി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഊര്‍ജ്ജസ്വലയായി, ഇമേജ് നോക്കാതെ എന്തും പറഞ്ഞ് കൈയിലെടുക്കുന്ന താരമാണ് പേര്‍ളി. ബിഗ് ബോസിലൂടെയും പേര്‍ളി പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. അവിടെ വച്ച് ശ്രീനിഷും പേര്‍ളിയും പ്രണയത്തിലായതും ഒന്നിച്ചതും. പേര്‍ളിയുടെയും ശ്രീനിഷിന്റെയും മക്കളായ നിലയും നിറ്റാരയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരരാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ പേര്‍ളി സ്ഥിരമായി പങ്കിടാറുണ്ട്, പേളിയുടെ വീഡിയോകള്‍ നിമിഷങ്ങള്‍ക്കകം വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള പേര്‍ളിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. പേര്‍ളിയുടെ അച്ഛന്‍ മാണി പോളിന്റെ ജന്മദിനത്തില്‍ അച്ഛന് ആശംസകള്‍ നേരുകയാണ് പേര്‍ളി. മനോഹരമായ കുറിപ്പും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട പേര്‍ളി മനോഹരമായ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
‘‘എന്റെ അച്ഛന്‍, എന്നെന്നും എന്റെ ഹീറോ. സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍... ഏറ്റവും പരിശുദ്ധമായ ആത്മാക്കളിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെടും എന്നാണ് പറയാറുള്ളത്. ഞാനത് എല്ലാ ദിവസവും കാണുന്നതാണ്. എവിടെപ്പോയാലും, കുട്ടികള്‍ക്കായി അദ്ദേഹം സമയം കണ്ടെത്തും. ഏറ്റവും സൗമ്യമായ ഹൃദയത്തോടെ തന്നെ സന്തോഷവും അറിവും പങ്കിടും.
അദ്ദേഹത്തിന്റെ മകളായതില്‍ എനിക്ക് അതിയായ കടപ്പാടുണ്ട്. അദ്ദേഹം എന്നിലുണ്ടാക്കിയ സ്വാധീനത്തിന് അളവില്ല. ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം കാരണമാണ്. അദ്ദേഹം എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്പത്ത് വാക്കുകളാണ്. മനോഹരവും ശക്തവുമായ വാക്കുകള്‍. അതാണ് എന്നിലും ഈ ലോകത്തിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്...’’ പേര്‍ളി കുറിച്ചു.
പേര്‍ളിയുടെ ആശംസകുറിപ്പിന് താഴെ മാണി പോളിന് ജന്മദിനാശംസകളുമായി സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, അഭിനയത്തിലേക്ക് കടന്നു വരു​മ്പോള്‍ തനിക്ക് അച്ഛന്‍ നല്‍കിയ ഉപദേശവും പേര്‍ളി മുന്‍പ് പങ്കുവച്ചിട്ടുണ്ട്. ‘‘ഇന്‍ഡസ്ട്രിയില്‍ വരുന്ന സമയത്ത് എന്റെ ഡാഡി പറഞ്ഞത് ഇങ്ങനെയാണ്, ‘ഇത് നിന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്നൊരു ഇന്‍ഡസ്ട്രില്ല. നീയും ലക്ഷക്കണക്കിന് ആളുകളും നേര്‍ക്കുനേര്‍ വരുന്നൊരു ഇടമാണ്. നിന്നെ ഇഷ്ടപ്പെടുന്നവരുണ്ടാകും, വെറുക്കുന്നവരുണ്ടാകും, വിമര്‍ശനങ്ങളുണ്ടാകും. പോപ്പുലാരിറ്റി, ടാലന്റ് എല്ലാം രണ്ടാമത്തെ കാര്യമാണ്. ആളുകളുമായി ഡീല്‍ ചെയ്യാന്‍ പഠിക്കുക എന്നതാണ് പ്രധാന കാര്യം...’’ പേര്‍ളി പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ ജനപ്രീയ താരമായിരുന്നു പേളി. വിന്നറാകുമെന്ന് പലരും കരുതിയിരുന്നെങ്കിലും പേര്‍ളിക്ക് രണ്ടാം സ്ഥാനം കിട്ടി. ബിഗ് ബോസില്‍ വച്ച്‌ ശ്രീനിഷുമായുള്ള പേര്‍ളിയുടെ പ്രണയം നാടകമാണെന്ന് പറഞ്ഞവര്‍ക്കെല്ലാം ഒരുമിച്ച്‌ ജീവിച്ച്‌ കാണിച്ച്‌ മറുപടി നല്‍കുകയാണ് ഈ താരദമ്പതിമാര്‍.
ബിഗ് സ്ക്രീനിലും കൈയടി നേടിയിട്ടുള്ള താരം മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലുഡോയിലൂടെയാണ് പേര്‍ളി ഹിന്ദിയിലെത്തുന്നത്. ഈ ചിത്രത്തിലെ പേര്‍ളിയുടെ പ്രകടനം കൈയടി നേടിയിട്ടുണ്ട്.

Ads by Google
Monday 24 Mar 2025 11.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google