Friday, March 20, 2026 Last Updated 14 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Mar 2025 11.53 AM

കൊളംബോ യാത്രയിലെ ഹാപ്പി മൊമന്‍സ്; ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

keerthy-suresh
photo-www.instagram.com/keerthysureshofficial/

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയമുള്ള അഭിനേത്രിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു നായികയായി തുടക്കം കുറിച്ചത്. മലയാളത്തില്‍ നിന്നും അന്യഭാഷയിലെത്തിയതോടെ കരിയര്‍ മാറിമറിയുകയായിരുന്നു.

അടുത്തിടെയായിരുന്നു കീര്‍ത്തി കൊളംബോയില്‍ എത്തിയത്. ആ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇനിയൊരു തിരിച്ചുവരവിനായി കാത്തിരിക്കാനാവില്ല. എന്തായാലും ഇവിടേക്ക് ഞാന്‍ വീണ്ടും വരും എന്നായിരുന്നു കീര്‍ത്തി കുറിച്ചത്.

പതിവുപോലെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളായിരുന്നു കീര്‍ത്തി പങ്കുവെച്ചത്. വിദേശത്തൊക്കെ പോവുമ്പോള്‍ ലുക്കില്‍ വലിയ മാറ്റങ്ങള്‍ വരുത്താറില്ല, ഔട്ട്ഫിറ്റുകളിലാണ് പരീക്ഷണങ്ങള്‍. ഈ യാത്രയിലും അതുപോലെ തന്നെയായിരുന്നു.

എവിടെപ്പോയാലും വര്‍ക്കൗട്ട് മുടക്കാറില്ല താന്‍ എന്ന് കീര്‍ത്തി വീണ്ടും തെളിയിച്ചിരിക്കുകയാണ്. വര്‍ക്കൗട്ട് വീഡിയോയും പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു. സമയം കിട്ടുമ്പോഴെല്ലാം യോഗയും ചെയ്യാറുണ്ട് കീര്‍ത്തി, വര്‍ക്കൗട്ട് കാര്യങ്ങളിലും ശ്രദ്ധിക്കാറുണ്ട്.

ആരാധകരോടൊപ്പം സെല്‍ഫി എടുക്കുന്ന വീഡിയോയും പോസ്റ്റിലുണ്ട്. കീര്‍ത്തി എന്ന് ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുമ്പോള്‍ സന്തോഷത്തോടെ വിളി കേള്‍ക്കുകയായിരുന്നു. ഇങ്ങനെയുള്ള നിമിഷങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നും കീര്‍ത്തി പറഞ്ഞു.

മഞ്ജു വാര്യരും അഹാന കൃഷ്ണയുമടക്കം നിരവധി പേരാണ് ചിത്രങ്ങളും വീഡിയോയും ലൈക്ക് ചെയ്തിട്ടുള്ളത്. ഈ യാത്രയുടെ മുഴുനീള വീഡിയോ പങ്കിടുമോ എന്നായിരുന്നു ചിലര്‍ ചോദിച്ചത്. മൂന്നര ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്.

Ads by Google
Monday 24 Mar 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google