Friday, March 20, 2026 Last Updated 10 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Mar 2025 09.27 AM

"പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളിലൂടെ കടന്നുപോയി" ; കേസ് അവസാനിപ്പിച്ച സിബിഐക്ക് നന്ദി പറഞ്ഞ് റിയ ചക്രബര്‍ത്തി

uploads/news/2025/03/771666/riya.gif

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യയാണെന്ന് സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് നടി റിയ ചക്രബര്‍ത്തി. എല്ലാവശവും സൂക്ഷ്മമായി പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സിബിഐയ്ക്ക് നന്ദി അറിയിക്കുന്നതായി റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദേ പ്രസ്താവനയില്‍ അറിയിച്ചു.

''മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള അസത്യ പ്രചാരണങ്ങളാണ് നടന്നത്. പറയാനാവുന്നതിലും അധികം ബുദ്ധിമുട്ടിലൂടെയാണ് ഈ കാലമത്രയും റിയയും കുടുംബവും കടന്നുപോയത്. മനുഷ്യത്വരഹിതമായ സമീപനം നേരിടേണ്ടി വന്നപ്പോഴും നിശബ്ദത പാലിച്ചതിന് ആ കുടുംബം ആദരവ് അര്‍ഹിക്കുന്നു.'' -റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ മാധ്യമങ്ങളോട് പറഞ്ഞു. നീതി തേടുന്നവര്‍ക്ക് ഈ രാജ്യം ഇപ്പോഴും സുരക്ഷിതമാണെന്നും കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാന്‍ തയ്യാറായതില്‍ സിബിഐയോട് നന്ദിയുണ്ടെന്നും സതീഷ് മനേഷിന്‍ഡേ പറഞ്ഞു.

2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണത്തിന് പിന്നാലെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയും 27 ദിവസേത്താളം ജയിലില്‍ അടക്കുകയും ചെയ്തു.

റിയ ചക്രബര്‍ത്തിയ്ക്ക് സുശാന്തിന്റെ മരണത്തില്‍ പങ്കില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും വ്യക്തമാക്കിയുളള അന്തിമ റിപ്പോര്‍ട്ടാണ് സിബിഐ ഇപ്പോള്‍ സമര്‍പ്പിച്ചത്.

Ads by Google
Monday 24 Mar 2025 09.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google