Friday, March 20, 2026 Last Updated 8 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Mar 2025 08.51 AM

' ലാലേട്ടന്‍' മലയാളികളുടെ തിയേറ്റര്‍ രസതന്ത്രത്തിന്റെ തമ്പുരാന്‍' ; കുറിപ്പുമായി ജൂഡ് ആന്തണി

about, empuran
photo-www.instagram.com/judeanthanyjoseph/

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ' എമ്പുരാന്‍'. മാര്‍ച്ച് 27ന് സിനിമ റിലീസിനൊരുങ്ങുമ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മോഹന്‍ലാലിനൊപ്പമുളള ചിത്രത്തോടൊപ്പമാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

'' 10 വയസുള്ളപ്പോള്‍ ആലുവ മാതാ മാധുര്യയില്‍ മണിച്ചിത്രത്താഴ് കാണാന്‍ അപ്പനും അമ്മയും ഞങ്ങളെ കൊണ്ട് പോയി. ടിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ അടുത്ത ഷോക്ക് ടിക്കറ്റ് എടുത്തിട്ട് താഴെ മാധുര്യയില്‍ വേറെ പടത്തിന് കേറി, ആ പടവും ഹൗസ്ഫുള്‍ ''പവിത്രം '. അത് മുഴുവന്‍ തീരാന്‍ നിക്കാതെ മണിച്ചിത്രത്താഴ് കാണാന്‍ വീണ്ടും മേളിലേ തിയേറ്ററിലേക്ക്. മോഹന്‍ലാല്‍ ആരാധകരായ ഒരു അപ്പനും അമ്മയ്ക്കും ജനിച്ച മോഹന്‍ലാല്‍ ആരാധനായ മകന്റെ ആദ്യ തിയേറ്റര്‍ പ്രാന്ത് അനുഭവം അതായിരുന്നു.

പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നരസിംഹം കാണാന്‍ ചാലക്കുടി പാലത്തിലെ ബ്ലോക്കില്‍ കിടന്ന ബസില്‍ നിന്നും ഇറങ്ങി ഓടി ഷോ തുടങ്ങുന്നതിനു മുന്‍പ് കിതച്ചത്തിയതും, എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ ഉദയനാണ് താരം കാണാന്‍ കാസറഗോഡ് ഇടി കൊണ്ട് ക്യൂവില്‍ നിന്നതും ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുമ്പോള്‍ ശിവജിനഗര്‍ തീയറ്ററില്‍ ഫുള്‍ മലയാളി ഓടിയന്‍സിന്റെ ഓളത്തില്‍ നരനും ഹലോയും കണ്ടതും. പുലിമുരുകന്‍ വന്നപ്പോ അമ്മൂമ്മമാര്‍ വരെ ക്യൂ നിക്കുന്നത് കണ്ടതും സ്വന്തം അമ്മൂമ്മയെ കൊണ്ട് പോയതും ഒക്കെ ഒരു മോഹന്‍ലാല്‍ ആരാധകഭ്രാന്തന് മാത്രം മനസിലാകുന്ന സുഖമുള്ള ഓര്‍മകളാണ്.

ഇന്ന് എമ്പുരാന്‍ ഇറങ്ങാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ഈ ഓളം കണ്ടിട്ട് ഒരു ലാലേട്ടന്‍ ആരാധകന്‍ എന്ന നിലയിലും മലയാള സിനിമ പ്രേമി എന്ന നിലയിലും രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു. ലാലേട്ടാ ഇത് നിങ്ങള്ക്ക് മാത്രം സാധിക്കുന്ന ഒരു മാജിക് ആണ്.മലയാളികളുടെ തിയേറ്റര്‍ രസതന്ത്രത്തിന്റെ തമ്പുരാന്‍'' , എന്നാണ് ജൂഡ് ആന്തണി ജോസഫിന്റെ വാക്കുകള്‍.

Ads by Google
Monday 24 Mar 2025 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google