Friday, March 20, 2026 Last Updated 9 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 23 Mar 2025 12.42 PM

'എമ്പുരാനായി പ്രാർത്ഥനകൾ ' ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മല്ലിക സുകുമാരന്‍

prays, for
photo-www.instagram.com/sukumaranmallika/

'എമ്പുരാൻ' റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ മോഹൻലാൽ ശബരിമലയിൽ ദർശനത്തിയിരുന്നു. ഇപ്പോഴിതാ എമ്പുരാനു വേണ്ടി പ്രാർത്ഥനകളോടെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ് ചലച്ചിത്ര താരം മല്ലിക സുകുമാരൻ. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു മല്ലിക ക്ഷേത്ര ദർശനം നടത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. എമ്പുരാനായി പ്രാർത്ഥനകൾ എന്നാണ് പോസ്റ്റിലെ കുറിപ്പ്.

2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എംപുരാൻ എത്തുന്നത്. മാർച്ച് 27നാണ് ചിത്രത്തിന്റെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഖുറേഷി അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ,ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Ads by Google
Sunday 23 Mar 2025 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google