Friday, March 20, 2026 Last Updated 11 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 22 Mar 2025 12.40 PM

ഹാപ്പി ബര്‍ത്ത് ഡേ ചേച്ചീ... ; ശോഭനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

manju-warrier

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടി ശോഭനയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി മഞ്ജു വാര്യര്‍. ശോഭനയ്‌ക്കൊപ്പമുളള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ഷെയര്‍ ചെയ്ത്.

‘ഹാപ്പി ബര്‍ത്ത് ഡേ ചേച്ചീ.. ലവ് ലവ് ലവ് ലവ് ’എന്ന് കുറിച്ചുകൊണ്ട് ശോഭനയെ മെന്‍ഷന്‍ ചെയ്താണ് താരം ആശംസ നേര്‍ന്നത്. മഞ്ജുവിന്റെ സ്‌റ്റോറി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ശോഭന റീഷെയര്‍ ചെയ്തിരുന്നു. ‘ഹൗ സ്വീറ്റ് ’എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജുവിന്റെ ആശംസാ ചിത്രം താരം റീഷെയര്‍ ചെയ്തത്.

manju-warrier

ശോഭന മോഹന്‍ലാല്‍ ജോഡി ഒന്നിക്കുന്ന തുടരും എന്ന ചിത്രമാണ് ശോഭനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രൂവും ശോഭനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

Ads by Google
Saturday 22 Mar 2025 12.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google