Friday, March 20, 2026 Last Updated 8 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Mar 2025 04.29 PM

ലാവന്‍ഡര്‍ സാരിയ്ക്കൊപ്പം ബോഡി ജ്വല്ലറി കേപ്പും സ്കല്ലോപ്പിംഗ് ബസ്റ്റിയറും ധരിച്ച് ഹോട്ട് സ്റ്റണ്ണിംഗ് ലുക്കില്‍ സാമന്ത റൂത്ത് പ്രഭു; തരംഗമായി ചിത്രങ്ങള്‍

uploads/news/2025/03/771084/Untitled-7.jpg
Samantha Ruth Prabhu (Image Source: Instagram)

തെന്നിന്ത്യന്‍ താരറാണികളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സമാന്ത റൂത്ത് പ്രഭു. മികവാര്‍ന്ന അഭിനയം മാത്രമല്ല ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും സമാന്തയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനുള്ള കാരണങ്ങളാണ്. അടുത്തിടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികളെ ചിരിയോടെയാണ് താരം നേരിട്ടത്. പ്രണയവിവാഹത്തിലൂടെ ഒന്നായ നാഗചൈതന്യയുമായിട്ടുള്ള വിവാഹമോചനവും അതിനു പിന്നാലെയെത്തിയ മയോസിറ്റിസ് എന്ന രോഗത്തോടും ആത്മവിശ്വാസത്തോടെയാണ് താരം പോരാടിയത്.
വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോഴും അതിനെയൊക്കെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് സമാന്ത വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സാരിയഴകിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സാസി എന്നാൽ ക്ലാസി ലാവെൻഡർ ചിക് സാരിയിലാണ് താരം തിളങ്ങുന്നത്.
പ്ലെയിൻ ഗ്രേ സാരിയ്ക്കൊപ്പം ഒരു കേപ്പും സ്കല്ലോപ്പിംഗ് ബസ്റ്റിയറുമാണ് താരം ധരിച്ചത്. കേപ്പ് ഒരു ബോഡി ആഭരണമായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്രിസ്റ്റല്‍ ബീഡുകള്‍ കൊണ്ടുള്ള വയേഡ് ഘടനയിലാണ് ബസ്റ്റിയര്‍. ഫാഷൻ ഡിസൈനറും പ്രിയ സുഹൃത്തുമായ ക്രേഷ ബജാജ് രൂപകൽപ്പന ചെയ്തതാണ് ഈ സാരി. ക്രേഷ ബജാജിന്റെ സിഗ്നേച്ചർ സിലൗറ്റായ കേപ്പിനെ ടെഫ്നെറ്റ് എന്ന് പുനർവ്യാഖ്യാനിച്ച് ഒരു ബോഡി ജ്വല്ലറി ആക്കിയാണ് ഇതില്‍ മാറ്റിയിരിക്കുന്നത്.

തന്റെ ആദ്യ സീരീസായ സിറ്റാഡൽ: ഹണി ബണ്ണി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ഒടിടി അവാർഡ് സ്വീകരിക്കാൻ താരമെത്തിയത് ഈ എലഗന്റ് ഹോട്ട് ലുക്കിലാണ്. സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്ത സിറ്റാഡല്‍: ഹണി ബണ്ണി 1990 കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സ്പൈ ത്രില്ലരായിരുന്നു. വരുണ്‍ അവതരിപ്പിക്കുന്ന ബണ്ണി എന്ന സ്റ്റണ്ട്മാനെയും സാമന്ത അവതരിപ്പിച്ച ഹണി എന്ന കഷ്ടപ്പാട് അനുഭവിക്കുന്ന നടിയെയും ചുറ്റിപറ്റിയായിരുന്നു സിരീസ്.

Ads by Google
Friday 21 Mar 2025 04.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google