Friday, March 20, 2026 Last Updated 11 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Mar 2025 04.05 PM

20 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരേ ഫ്രെയിമില്‍ എം കുമരനും മഹാലക്ഷ്മിയും; ജയം രവിക്ക് ഒപ്പമുള്ള ചിത്രവുമായി നദിയ മൊയ്തു, കരിയറിലെ നാഴികക്കല്ലായ ചിത്രം റി റിലീസ് ചെയ്തെന്ന് താരം

നാദിയ മൊയ്തുവിന്റെ കരിയറില്‍ എടുത്തു പറയാവുന്ന ചിത്രമായിരുന്നു എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി. ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്കു ശേഷം സിനിമ റി റിലീസ് ചെയ്തതിന്റെ സന്തോഷം പങ്കിടുകയാണ് താരം.
M Kumaran Son of Mahalakshmi movie re release, Nadia Moidu, Jayam Ravi
Nadiya moidu with Jayam Ravi (Image Source: Instagram)

രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സെറ്ററായി പ്രേക്ഷക ശ്രദ്ധ നേടിയ മെഗാ ഹിറ്റ് സിനിമയാണ് രവി മോഹനെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്‌ത ‘എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം നാദിയ മൊയ്തു അമ്മവേഷത്തില്‍ മടങ്ങിയെത്തിയ സിനിമ കൂടിയായിരുന്നു അത്. അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ചതടക്കം പല അഭിനേതാക്കൾക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത്. മഹാലക്ഷ്മി എന്ന കഥാപാത്രമായി നാദിയയും മകന്റെ വേഷത്തില്‍ ജയം രവിയും കൈയടി നേടിയ ചിത്രം.
ഇപ്പോഴിതാ ഈ സിനിമ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം റി റിലീസ് ചെയ്ത സന്തോഷം പങ്കിടുകയാണ് നാദിയ മൊയ്തു. തന്റെ കരിയറിലെ നാഴികക്കല്ല് കൂടിയായ ചിത്രം വീണ്ടുമെത്തുന്നു എന്നതിന്റെ സന്തോഷം ഒരുപാടുണ്ടെന്ന് താരം കുറിച്ചു.
‘‘എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം... എം കുമാരൻ സണ്‍ ഓഫ് മഹാലക്ഷ്മി... എന്റെ കരിയറിലെ ഒരു നാഴികക്കല്ലായ ചിത്രം 20 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസ് ചെയ്തു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും സ്പർശിച്ച ഇത്രയും അവിസ്മരണീയമായ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് തീർച്ചയായും ഒരു മനോഹരമായ അനുഭവമായിരുന്നു.. എഡിറ്റർ മോഹനോട് എന്റെ അങ്ങേയറ്റം നന്ദി...’’ എന്ന ക്യാപ്ഷനൊപ്പമാണ് ജയം രവിക്കും സംവിധായകന്‍ മോഹന്‍ രാജയ്ക്കുമൊപ്പമുള്ള ചിത്രം നാദിയ പങ്കിട്ടത്.
ബോക്സിങ്ങിന്റെ പശ്ചാത്തലത്തിൽ ആക്‌ഷൻ, പ്രണയം, നർമ്മം, ദുരൂഹത, വൈകാരികത എന്നിവയടങ്ങിയ ഒരു പാക്കേജായിരുന്നു ഈ സിനിമ. അമ്മ മകന്‍ സ്നേഹത്തിന്റെ പവിത്രത പറഞ്ഞ ഈ സിനിമയില്‍ ഒരു തമിഴ് യുവാവും മലയാളി പെൺകുട്ടിയും തമ്മിലുള്ള പ്രണയവുമുണ്ടായിരുന്നു. സൂപ്പര്‍ഹിറ്റായ ഗാനങ്ങളും സംഭാഷണങ്ങളുമൊക്കെ ഈ സിനിമയുടെ പ്രത്യേകതയായി മാറി. ഇന്നും പ്രേക്ഷകർ ഈ സിനിമയെ അതേ ആവേശത്തോടെ സ്വീകരിക്കുന്നതും അതുകൊണ്ടാണ്.

Ads by Google
Friday 21 Mar 2025 04.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google