Friday, March 20, 2026 Last Updated 8 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Mar 2025 03.17 PM

'8 വര്‍ഷം മുമ്പ് ചെയ്തു പോയ തെറ്റ് , ക്ഷമിക്കുമെന്ന് കരുതുന്നു' ; പ്രകാശ് രാജ്

on

ബെറ്റിംഗ് ആപ്പ് പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ് തെലങ്കാന പൊലീസ്. പ്രകാശ് രാജ്, റാണ ദഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു തുടങ്ങിയ 25 താരങ്ങള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയം ചര്‍ച്ചയായതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രകാശ് രാജ്. 8 വര്‍ഷം മുമ്പ് താന്‍ ചെയ്തു പോയ തെറ്റാണ് ബെറ്റിംഗ് ആപ്പ് പരസ്യത്തില്‍ അഭിനയിച്ചത് എന്നാണ് പ്രകാശ് രാജ് പറയുന്നത്.

”എനിക്ക് മറുപടി വേണ്ടതിനാല്‍ ഞാന്‍ എല്ലാവരോടും ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. അതിനാല്‍ ഇതാണ് എന്റെ മറുപടി. പോലീസില്‍ നിന്നും എനിക്ക് ഇതുവരെ ഒരു സമന്‍സും ലഭിച്ചിട്ടില്ല. അങ്ങനെ വന്നാല്‍ ഞാന്‍ മറുപടി നല്‍കും. മറുപടി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. 2016 ജൂണില്‍ ജംഗ്ലി റമ്മിയുടെ പരസ്യം ചെയ്യാനായി അവര്‍ എന്നെ സമീപിച്ചതിനാല്‍ ഞാന്‍ അത് ചെയ്തു.

എന്നാല്‍ കുറച്ച് മാസത്തിനുള്ളില്‍ തന്നെ ഇത് ശരിയല്ലെന്ന് തോന്നിയിരുന്നു, പക്ഷെ ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉള്ളതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. കോണ്‍ട്രാക്റ്റ് പുതുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും പറ്റില്ല എന്നാണ് ഞാന്‍ പറഞ്ഞത്. ആ പരസ്യം തുടരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇത് 9 വര്‍ഷം മുമ്പ് സംഭവിച്ച കാര്യമാണ്. അതിന് ശേഷം ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യങ്ങളും ഞാന്‍ ചെയ്തിട്ടില്ല.

പിന്നീട് കമ്പനി ഈ ആപ്പ് മറ്റൊരാള്‍ക്ക് വിറ്റെന്ന് എനിക്ക് തോന്നി, കാരണം 2021ല്‍ എന്റെ കുറച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ പ്രചരിപ്പിച്ചു. ഞാന്‍ അവര്‍ക്ക് ഒരു മെയിലും നോട്ടീസും അയച്ചു. കോണ്‍ട്രാക്റ്റിന്റെ കാലാവധി കഴിഞ്ഞതിനാല്‍ എന്റെ ദൃശ്യങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന് ഞാന്‍ വ്യക്തമാക്കി. അതിന് ശേഷം എന്റെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് അവര്‍ നിര്‍ത്തി.

ബെറ്റിംഗ് ആപ്പുകള്‍ പ്രമോട്ട് ചെയ്യരുത് എന്ന് കരുതി ഞാന്‍ എടുത്ത തീരുമാനമാണിത്. ഇത്തരം ബെറ്റിംഗ് ആപ്പുകള്‍ക്ക് ഇരയാകരുത് എന്നാണ് യുവാക്കളോട് എനിക്ക് പറയാനുള്ളത്. ബെറ്റിംഗ് ആപ്പുകളോട് നോ പറയൂ. 8 വര്‍ഷം മുമ്പ് ചെയ്തു പോയ തെറ്റിനോട് നിങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നു” എന്നാണ് പ്രകാശ് രാജ് പറയുന്നത്.

Ads by Google
Friday 21 Mar 2025 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google