Friday, March 20, 2026 Last Updated 12 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Mar 2025 11.55 AM

' അതിശയകരം, തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുന്നു' ; എമ്പുരാന്‍ ട്രെയിലറിനെ പ്രശംസിച്ച് കാജോള്‍

shared, on

'എമ്പുരാന്‍' ട്രെയിലറിനെ പ്രശംസിച്ച് നടി കാജോള്‍. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ അഭിനന്ദിക്കുന്നു. ട്രെയ്‌ലര്‍ അതിശയകരമായി അനുഭവപ്പെട്ടു. തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുന്നുവെന്നാണ് കാജോള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. ട്രെയ്‌ലറിന്റെ ലിങ്കും താരം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. നേരത്തെ നടന്‍ രജനികാന്ത്, സംവിധായകന്‍ എസ്.എസ്.രാജമൗലി ഉള്‍പ്പെടെയുളളവര്‍ ചിത്രത്തിന്റെ ട്രെയ്‌ലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍ , സാനിയ അയ്യപ്പന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.

Ads by Google
Friday 21 Mar 2025 11.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google