Friday, March 20, 2026 Last Updated 14 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Mar 2025 04.50 PM

'ഇത് ഇപ്പോള്‍ത്തന്നെ ഒരു ബ്ലോക്ക്ബസ്റ്ററായി തോന്നുന്നു' ; എമ്പുരാന്‍ ട്രെയിലറിനെ പ്രശംസിച്ച് സംവിധായകന്‍ രാജമൗലി

after, watching

' എമ്പുരാന്‍' ട്രെയിലറിനെ പ്രശംസിച്ച് സംവിധായകന്‍ എസ്.എസ്.രാജമൗലി. ട്രെയിലറിലെ ആദ്യ ഷോട്ട് തന്നെ തന്റെ ശ്രദ്ധ ആകര്‍ഷിച്ചുവെന്നും ഇതു കാണുമ്പോള്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ അനുഭവമാണ് തനിക്കുണ്ടായതെന്നും രാജമൗലി ട്വീറ്റ് ചെയ്തു.

'' എമ്പുരാന്‍ ട്രെയിലറിലെ ആദ്യ ഷോട്ട് തന്നെ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. മോഹന്‍ലാല്‍ സാറിന്റെ സ്‌ക്രീന്‍ പ്രസന്‍സ് കാന്തികശക്തിയുളള ഒന്നാണ്. വമ്പന്‍ സ്‌കെയില്‍, ഗംഭീര ആക്ഷന്‍. ഇത് ഇപ്പോള്‍ത്തന്നെ ഒരു ബ്ലോക്ക്ബസ്റ്ററായി തോന്നുന്നു'' , രാജമൗലി കുറിച്ചു. മാര്‍ച്ച് 27ന് റിലീസ് ആവുന്ന ചിത്രത്തിന് വിജയാശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍ , സാനിയ അയ്യപ്പന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.

Ads by Google
Thursday 20 Mar 2025 04.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google