Friday, March 20, 2026 Last Updated 10 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Mar 2025 12.08 PM

' തവള, പല്ലി, എന്ന് പറഞ്ഞു എന്നെ ബോഡി ഷെയിമിം​ഗ് നടത്തുന്നവരോട് ' ; മറുപടിയുമായി രേണു സുധി

post, viral

കുടുംബപ്രേക്ഷകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും ഏറെ ഞെട്ടലുണ്ടാക്കിയ ഒരു വേര്‍പാടായിരുന്നും മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായിരുന്ന കൊല്ലം സുധിയുടെ അകാലത്തിലുള്ള വേര്‍പാട്. സുധിയുടെ വേര്‍പാടിനു ശേഷം താരത്തിന്റെ കുടുംബത്തിനു വേണ്ടി സാമ്പത്തിക സഹായമടക്കം ചെയ്യാന്‍ പലരും മുന്നോട്ടു വന്നിരുന്നു. സുധിയുടെ സ്വപ്നമായിരുന്ന വീടും സന്നദ്ധസംഘടനകള്‍ ചേര്‍ന്ന് സാക്ഷാത്കരിച്ചു കൊടുത്തിരുന്നു.

എന്നാല്‍ അടുത്തിടെയായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ പേര് ചില വിമര്‍ശനങ്ങളില്‍ നിറയുന്നുണ്ട്. രേണു പങ്കുവെക്കുന്ന റീല്‍ വീഡിയോകള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കുമെതിരെയാണ് കടുത്ത സൈബർ ആക്രമണങ്ങള്‍ ഉണ്ടായത്. എന്നാൽ അഭിനയം തന്റെ ജോലി ആണെന്നും ഇനിയും താൻ അഭിനയിക്കുമെന്നും രേണു വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങൾക്ക് ഉള്ള മറുപടി കഴിഞ്ഞ ദിവസം രേണുനൽകിയിരുന്നു.

തവള, പല്ലി, എലി, എന്ന് പറഞ്ഞു എന്നെ ബോഡി ഷെയിമിം​ഗ് നടത്തുന്ന നിങ്ങളോടോ ആരോടും ഞാൻ പറഞ്ഞിട്ടില്ല ഞാൻ ലോക സുന്ദരി ആണെന്ന് ഒന്നും.. ഇതല്ല ഇതിന്റെ അപ്പുറം വിളിച്ചാലും രേണു തളരില്ല. എന്നെ നേരിൽ കണ്ടുയറിയാവുന്നവർ പറയും, ഞാൻ ഇങ്ങ്നൊക്കെ തന്നെ ആണോ എന്ന് .... ഇനി സോം​ഗിലേക്ക്, അഞ്ജനം എഴുതിയില്ല, നുണക്കുഴിയും ഇല്ല, എന്നാണ് രേണു കുറിച്ചത്.

ഈ പോസ്റ്റിന് താഴെയും നെ​ഗറ്റീവ് കമന്റുകളുണ്ട്. ഇനി മഞ്ജു വാര്യർക്കും ഇപ്പോൾ ഉള്ള എല്ലാ സുന്ദരിമാരായ നടിമാർക്കും തൊഴിൽ ഉറപ്പിന് പോകാം. രേണു സിനിമാ ലോകം കീഴടക്കും.... നയൻ‌താര യൊക്കെ ഫീൽഡ് ഔട്ടാകും, ഇപ്പോളാണ് ശരിക്കം ഓന്തായത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇതിന് ശേഷം രേണു പങ്കുവെച്ച ഫോട്ടോഷൂട്ടിന്റെ വീഡിയോയ്ക്കും നെ​ഗറ്റീവ് കമന്റുകളുണ്ട്. ഞാൻ നിങ്ങൾക്ക് ഒരിക്കലും നെഗറ്റീവ് കമന്റ് ഇട്ടിട്ടില്ല എന്നാലും ഇപ്പോൾ പറയാതിരിക്കാൻ വയ്യ ഭയങ്കര ഓവറാണ് ഹെയർസ്റ്റൈൽ ഒട്ടും ചേരുന്നില്ല, ചേച്ചി ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് ട്ടാ... കണ്ടിട്ട് പേടി തോന്നുന്നു, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Ads by Google
Thursday 20 Mar 2025 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google