Sunday, March 15, 2026 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.47 AM

ഇടമണിലെ പാറമട വീണ്ടും നാട്ടുകാര്‍ക്ക്‌ ഭീഷണി

uploads/news/2026/03/830332/3.jpg

റാന്നി: മുമ്പ്‌ സമീപ വാസികളുടെ ഇടപെടല്‍ മൂലം നിര്‍ത്തിയ പാറമട വീണ്ടും നാട്ടുകാര്‍ക്ക്‌ ഭീഷണിയാവുന്നു. റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ അധികാരികള്‍ തടഞ്ഞ പാറമടയാണ്‌ ഇതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. സമീപത്തെ വീടുകള്‍ മുഴുവന്‍ വിണ്ടുകീറി രണ്ടും മൂന്നും പ്രാവശ്യം മെയിന്റനന്‍സ്‌ നടത്തിയവര്‍ ഇവിടെ ഉണ്ട്‌.
കുടിവെള്ളത്തിന്റെ ദുരിതം അനുഭവിക്കുന്ന സമയത്ത്‌ പാറമടയില്‍ വര്‍ഷങ്ങളായി കെട്ടികിടന്ന വെള്ളം തുറന്നുവിട്ടതുമൂലം കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്‌ഥയിലായതായി നാട്ടുകാര്‍ക്ക്‌ പരാതിയുണ്ട്‌.
ദൂരപരിധിക്കുള്ളില്‍ വീടുകള്‍ ഉള്ള സ്‌ഥലത്താണ്‌ പാറമട പ്രവര്‍ത്തിക്കുന്നത്‌. ഇതിന്‌ ലൈസന്‍സ്‌ ഉണ്ടായെന്നതും സംശയമുണ്ടെന്ന്‌ സമീപവാസികള്‍ പറഞ്ഞു.
കാന്‍സര്‍ രോഗിയും വൃദ്ധ മാതാപിതാക്കളുമൊക്കെ പാര്‍ക്കുന്നിടത്ത്‌ ആരാണ്‌ അനുവാദം കൊടുത്തത്‌ എന്നാണ്‌ നാട്ടുകാരുടെ ചോദ്യം.
പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക്‌ ഒരു വിവരവും ഇല്ലെന്ന്‌ പറയുന്നു . വേണ്ടപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപെട്ട്‌ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമീപ വാസികള്‍ അക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രക്ഷോഭത്തിലേക്ക്‌ നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

Ads by Google
Advertisement
Sunday 15 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW