Sunday, March 15, 2026 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.47 AM

മൗണ്ട്‌ സിയോണ്‍ മെഡിക്കല്‍ കോളജില്‍ സ്‌തനാര്‍ബുദ പരിശോധനയ്‌ക്ക് പ്രത്യേക ക്ലിനിക്‌ പ്രവര്‍ത്തനം ആരംഭിച്ചു

uploads/news/2026/03/830331/2.jpg

അടൂര്‍: അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച്‌ മൗണ്ട്‌ സിയോണ്‍ മെഡിക്കല്‍ കോളജിലെ ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ്‌ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ സ്‌തനാര്‍ബുദ പരിശോധനയ്‌ക്കായി പ്രത്യേക ക്ലിനിക്‌ ആരംഭിച്ചു. ചെയര്‍മാന്‍ ഡോ. എബ്രഹാം കലമണ്ണില്‍ ഉദ്‌ഘാടനം ചെയ്‌തു. വകുപ്പ്‌ മേധാവി ഡോ. ഷേര്‍ളി കുര്യന്‍ അധ്യക്ഷത വഹിച്ചു.
സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, സൗജന്യ പരിശോധന, ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ എന്നിവ ക്ലിനിക്കിലൂടെ ലഭ്യമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.വൈസ്‌ ചെയര്‍മാന്‍ സാമൂവല്‍ എബ്രഹാം, മാനേജിംഗ്‌ ഡയറക്‌ടര്‍ ജോസഫ്‌ എബ്രഹാം, ഡയറക്‌ടര്‍ ഷിജു വര്‍ഗീസ്‌, പ്രിന്‍സിപ്പല്‍ ഡോ. എന്‍. ശ്രീദേവി, മെഡിക്കല്‍ സുപ്രണ്ട്‌ മേജര്‍ ഡോ. ഹരികുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സുപ്രണ്ട്‌ ഡോ. ഹരികൃഷ്‌ണന്‍, സി.ഇ.ഒ സെബി പൗലോസ്‌, ജനറല്‍ മാനേജര്‍ തോമസ്‌ ജോണ്‍, അഡ്‌മിനിസ്‌ട്രേറ്റര്‍മാരായ സിബി വര്‍ഗീസ്‌, അജോ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.വനിതാദിനാചരണത്തിന്റെ ഭാഗമായി സ്‌തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം എന്നിവയെക്കുറിച്ച്‌ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഡോ. അഖില, ഡോ. വിജയദേവി, ഡോ. ഗായത്രി, ഡോ. രേഷ്‌മ, ഡോ. നയന, ഡോ. ദേവിക, ഡോ. അമൃത എന്നിവര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലഘുനാടകം ശ്രദ്ധ നേടി. ജീവനക്കാരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.എല്ലാദിവസവും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് 1 വരെ ക്ലിനിക്കില്‍ സൗജന്യ സ്‌തനാര്‍ബുദ പരിശോധന നടത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 15 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW