Sunday, March 15, 2026 Last Updated 35 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.47 AM

കോഴഞ്ചേരി സമാന്തര പാലം പൂര്‍ത്തിയായില്ല; അപ്രോച്ച്‌ റോഡ്‌ ഉദ്‌ഘാടനം ഇന്ന്‌

uploads/news/2026/03/830330/1.jpg

കോഴഞ്ചേരി: തിരുവല്ല-കുമ്പഴ റോഡില്‍ കോഴഞ്ചേരിയിലെ പഴയ പാലത്തിന്‌ സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ അപ്രോച്ച്‌ റോഡിന്റെ ഉദ്‌ഘാടനം ഇന്ന്‌ മന്ത്രി വീണാ ജോര്‍ജ്‌ നിര്‍വഹിക്കും. വൈകുന്നേരം 5 ന്‌ കോഴഞ്ചേരി ഭാഗത്തെ സമീപന പാതയില്‍ ഒരുക്കുന്ന വേദിയില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ര്‌ടീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇതിന്‌ മുന്നോടിയായി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത്‌ പടിക്കല്‍ നിന്നും തുറന്ന വാഹനത്തില്‍ മന്ത്രി വീണാജോര്‍ജിന്റെ നേതൃത്വത്തില്‍ റോഡ്‌ ഷോ നടക്കും. പഞ്ചായത്ത്‌ പടിക്കല്‍ നിന്നും ആരംഭിക്കുന്ന റോഡ്‌ ഷോ പൊയ്യാനില്‍ ജംങ്‌ഷന്‍, ചീങ്കയില്‍മുക്ക്‌, പാലയ്‌ക്കത്തറയില്‍ ജങ്‌ഷന്‍, കോളജ്‌ ജങ്‌ഷന്‍, പാമ്പാടിമണ്‍, ടി. ബി ജങ്‌ഷന്‍ വഴി നഗരത്തില്‍ വണ്ടിപ്പേട്ടയില്‍ എത്തിച്ചേരും. തുടര്‍ന്നാണ്‌ ഉദ്‌ഘാടന ചടങ്ങു നടക്കുക. ചടങ്ങില്‍ പൊയ്യാനില്‍ ജങ്‌ഷന്‍ - സെന്റ്‌ തോമസ്‌ കോളജ്‌ റോഡ്‌, തിരുവാഭരണ പാത, നെടിയത്ത്‌ ജങ്‌ഷന്‍ - പാമ്പാടിമണ്‍ റോഡ്‌, മേലുകരയില്‍ സ്‌ഥാപിച്ച മിനിമാക്‌സ് ലൈറ്റ്‌, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തൊള്ളായിരക്കുഴി - പോച്ചക്കാല റോഡ്‌ എന്നീ പദ്ധതികളുടെ ഉദ്‌ഘാടനവും മന്ത്രി നിര്‍വഹിക്കും.

പാലം
പൂര്‍ത്തിയാകാനേറെ സമയമെടുക്കും

എട്ട്‌ വര്‍ഷം മുന്‍പ്‌ പദ്ധതി തയാറാക്കി നിര്‍മാണം ആരംഭിച്ച കോഴഞ്ചേരി പാലം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും.ഇതിനിടയില്‍ കരാറുകാര്‍ പലതവണ മാറുകയും അടങ്കല്‍ വര്‍ധിപ്പിക്കുകയും ചെയ്‌തു.ഓരോ നാലാം സ്‌പാന്‍ മുതലുള്ള ഭാഗം ഇനിയും കോണ്‍ക്രീറ്റ്‌ ചെയ്‌തിട്ടില്ല.ഇവിടെ കമ്പി പണികള്‍ നടക്കുകയാണ്‌.ഇത്‌ കോണ്‍ക്രീറ്റ്‌ ചെയ്‌ത് സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത്‌ 45 ദിവസം എങ്കിലും വേണ്ടി വരും.പാലത്തിന്റെ ഇരു കരകളിലും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്‌.തോട്ടപ്പുഴശേരിയില്‍ മാരാമണ്‍ ഭാഗത്തു്‌ കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതിന്‌ തൊട്ട്‌ തലേന്നാള്‍ റോഡില്‍ ടാറിങ്ങ്‌ നടത്തി.വേണ്ടത്ര പരിശോധനകള്‍ നടത്താതെ തുറന്ന്‌ കൊടുത്തതിനാല്‍ പലയിടത്തും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്‌.ഇതിന്‌ പുറമെ വെള്ളം ഒഴിഞ്ഞു പോകാനുള്ള സംവിധനവുമില്ല.ഇതോടെ ഒറ്റ മഴയില്‍ തന്നെ വെള്ളക്കെട്ട്‌ രൂപപ്പെട്ടു.ഇവിടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തു്‌ ഓഫീസ്‌ മുതല്‍ പാലത്തിലേക്കുള്ള റോഡില്‍ 80 മീറ്റര്‍ ഭാഗം ടാറിങ്‌ ഇനിയും നടത്തിയിട്ടില്ല. ഇവിടെ ഓടയും നിര്‍മിച്ചിട്ടില്ല.
കോഴഞ്ചേരിയില്‍ ആകട്ടെ ചന്തയിലേക്കുള്ള ഉപറോഡ്‌ നിര്‍മാണം കൂടുതല്‍ കുരുക്കിന്‌ കാരണമാകും.ഇവിടെയും നിരവധി പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കണം.പോസ്‌റ്റ് ഓഫീസ്‌,ചന്ത എന്നിവക്കുണ്ടാകുന്ന പ്രതിസന്ധിക്ക്‌ പരിഹാരവും ആയിട്ടില്ല.വണ്‍വേ റോഡിന്‌ വീതി കൂട്ടാത്തത്‌ മൂലം പുതിയ പാലത്തിലേക്ക്‌ വാഹനങ്ങള്‍ക്ക്‌ തിരിഞ്ഞ്‌ കയറുകയും അത്ര എളുപ്പമല്ല.

Ads by Google
Advertisement
Sunday 15 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW