Sunday, March 15, 2026 Last Updated 20 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.47 AM

റംസാന്‍ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ആഘോഷം: മന്ത്രി

uploads/news/2026/03/830329/4.jpg

പത്തനംതിട്ട: ജാതി-മത ചിന്തകള്‍ക്കതീതമായി ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു ആഘോഷമാണ്‌ റംസാനെന്ന്‌ മന്ത്രി വീണാ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. കേരളാ ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്‌ത്താര്‍ സംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ ഒന്നാണ്‌ റമദാന്‍ മാസത്തിലെ വ്രതാനുഷ്‌ഠാനം. എല്ലാ മതസമൂഹങ്ങളിലും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്‌ഠാനം ആചരിക്കുന്നുണ്ട്‌. മനുഷ്യന്റെ ആത്മീയതലത്തെ പരിഗണിക്കുന്ന ദര്‍ശനങ്ങള്‍ക്ക്‌ ഉപവാസം ഉപേക്ഷിക്കുക സാധ്യമല്ല. അതാണ്‌ റംസാന്റെ സന്ദേശം എന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ജില്ലാ പ്രസിഡന്റ്‌ രാജ മാണിക്യം അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, വൈസ്‌ ചെയര്‍മാന്‍ സഗീര്‍, കൗണ്‍സിലര്‍മാരായ സക്കീര്‍ ഹുസൈന്‍, എ സുരേഷ്‌ കുമാര്‍, പി.കെ. അനീഷ്‌. , ഏബല്‍ മാത്യു,, സജിനി മോഹന്‍, ജോയമ്മ, ഷറീന,അജിന്‍ വര്‍ഗീസ്‌, ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ സംസ്‌ഥാന ഭാരവാഹികളായ പ്രസാദ്‌ ആനന്ദദവന്‍, റോയി മഡോണ, മുഹമ്മദ്‌ ഷരീഫ്‌, കെ.എം.രാജ, എം.കെ. ഉല്ലാസ്‌ , രാജേഷ്‌. ജി. നായര്‍, നാസര്‍ താജ്‌, സുനിത ബിജു, മാമ്മന്‍ വര്‍ഗീസ്‌, കെ.കെ. നവാസ്‌, സജി കോശി ജോര്‍ജ്‌, സക്കീര്‍ ശാന്തി, സോണി സഖറിയ, സന്തോഷ്‌, ലിസി മത്തായി എന്നിവര്‍ പ്രസംഗിച്ചു. മതമൈത്രിയും ഇഫ്‌താര്‍ സംഗമവും എന്ന വിഷയത്തെ ആസ്‌പദമാക്കി പത്തനംതിട്ട ടൗണ്‍ ജുമാ മസ്‌ജിദ്‌ ചീഫ്‌ ഇമാം അബ്‌ദുല്‍ ഷുക്കൂര്‍ മൗലവി പ്രഭാഷണം നടത്തി.

Ads by Google
Advertisement
Sunday 15 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW