-->
അരുവാപ്പുലം: കാര്‍ഷിക മേഖലയ്‌ക്കും ഭവന നിര്‍മ്മാണത്തിനും പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമത്തിനും മുന്‍തൂക്കം നല്‍കി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 320530034 രൂപ വരവും 290481543 രൂപ ചെലവും 30048491 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ജി. ശ്രീകുമാര്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് ബി. രേഷ്‌മ അധ്യക്ഷത വഹിച്ചു.
കാര്‍ഷിക മൃഗസംരക്ഷണ മേഖലയ്‌ക്ക് 2.47 കോടി, ഭവന നിര്‍മ്മാണ മേഖലയ്‌ക്ക് 2.23 കോടി, ം അതിദാരിദ്ര്യ നിര്‍മാര്‍ജനം, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സ്വയംതൊഴില്‍, തൊഴിലുറപ്പ് പദ്ധതി എന്നീ മേഖലകള്‍ക്ക് 5.10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമീണ റോഡുകളുടെ വികസനത്തിനും പശ്‌ചാത്തല മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.55 കോടി. ആരോഗ്യ മേഖലയില്‍ വിവിധ ഡിസ്‌പെന്‍സറികളുടെ വികസനത്തിനും പാലീയേറ്റീവ് പരിചരണം മരുന്ന് വാങ്ങല്‍ ഉള്‍പ്പടെ 65 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ചെടുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിമായി 15 ലക്ഷം രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനും പുതിയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനുമായി 75 ലക്ഷം രൂപ. വിദ്യാഭ്യാസ മേഖലയില്‍ സ്‌കോളര്‍ഷിപ്പ്, പഠനമുറി നിര്‍മ്മാണം, ഗോത്രസാരഥി, സ്‌മാര്‍ട്ട് ക്ലാസ്‌റൂമുകളുടെ നിര്‍മ്മാണം എന്നിവയ്‌ക്കായി 26 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.കുട്ടികളുടെയും സ്‌ത്രീകളുടെയും ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ച് വനിതാ ശിശുക്ഷേമ പദ്ധതികള്‍ക്ക് 90 ലക്ഷം രൂപയും വകയിരുത്തി. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 15 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ മേഖലയുടെ ഉന്നമനത്തിനും വിവിധ പദ്ധതികള്‍ക്കുമായി 1.20 കോടി രൂപ വകയിരുത്തി.
ബഡ്‌സ് സ്‌കൂള്‍, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്ര?ഫഷണലുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അതിവേഗ ഇന്റനെറ്റ് കണക്ഷനോട് കൂടിയ കോ വര്‍ക്കിംഗ് സ്‌പേസുകള്‍ ആരംഭിക്കുന്നതിനും ഗ്രാമപഞ്ചായത്തിന്റെ പൊതു വികസന ആവശ്യങ്ങള്‍ക്ക് വസ്‌തു വാങ്ങല്‍, പൊതുശ്‌മശാനം ഉള്‍പ്പെടയുള്ള പുതിയ പദ്ധതികള്‍ക്കായും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.