Sunday, March 15, 2026 Last Updated 20 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 10.47 AM

ആറന്മുള മണ്ഡലം: വിവിധ പദ്ധതികള്‍ക്ക്‌ 4.09 കോടി രൂപയുടെ ഭരണാനുമതി

പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ നിര്‍മാണത്തിന്‌ 4.09 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു. പത്തനംതിട്ട നഗരസഭയിലെ കുമ്പഴ കോന്നി - വെട്ടൂര്‍ റോഡ്‌ - 99 ലക്ഷം രൂപ, ഇലന്തൂര്‍ പഞ്ചായത്തില്‍ വരുന്ന ഇലന്തൂര്‍ - ഇടപ്പരിയാരം - മുക്കോട്‌ റോഡ്‌ - 69.58 ലക്ഷം രൂപ, ചെമ്പകത്തില്‍ പടി മലയിരിക്കും മുരുപ്പ്‌ റോഡ്‌ - 30 ലക്ഷം, കോയിപ്രം പഞ്ചായത്തിലെ താഴുമ്പാല്‍ പടി - പാലംമ്പറമ്പില്‍ പടി - പൂവത്തൂര്‍ ജംഗ്‌ഷന്‍ - മാവേലി വടക്കേതില്‍ ലിങ്ക്‌ റോഡ്‌ - 48.07 ലക്ഷം രൂപ, കുളനട പഞ്ചായത്തില്‍ വരുന്ന ഉളനാട്‌ - പോസ്‌റ്റ് ഓഫീസ്‌ പടി - പാണില്‍ റോഡ്‌ - 79.90 ലക്ഷം, ചിറവരമ്പ്‌ കുളിഞ്ചിറ റോഡ്‌ - 40 ലക്ഷം, പാണ്ടിശ്ശേരിപ്പടി - എബനേസര്‍ മാര്‍ത്തോമ്മ ചര്‍ച്ച്‌ റോഡ്‌ - 19.16 ലക്ഷം.
കുളനട ഗ്രാമ പഞ്ചായത്തിലെ വിവിധ സ്‌ഥലങ്ങളില്‍ 10 മീറ്റര്‍ ഹൈമാസ്‌റ്റ് ലൈറ്റ്‌ സ്‌ഥാപിക്കല്‍ പ്രവൃത്തി - 24 ലക്ഷം എന്നിവയ്‌ക്കാണ്‌ അനുമതി ലഭിച്ചത്‌. പൊതുമരാമത്ത്‌ റോഡ്‌സ് എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ , തദ്ദേശസ്വയംഭരണ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എന്നിവര്‍ക്കാണ്‌ പ്രവൃത്തിയുടെ നിര്‍വഹണ ചുമതല. സാങ്കേതിക നടപടി ക്രമം പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണം ആരംഭിച്ച്‌ പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Sunday 15 Mar 2026 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW