-->
കോന്നി: ഭവന നിര്‍മാണത്തിനും, ദാരിദ്ര നിര്‍മാര്‍ജനത്തിനും, കാര്‍ഷിക മേഖലയ്‌ക്കും, പട്ടികജാതി ക്ഷേമത്തിനും മുന്‍തൂക്കം നല്‍കിയുള്ള കോന്നി ബ്ലോക്ക് പഞ്ചായത്ത് 2026-27 വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പ്രസിഡന്റ് ക്ഷേമ ശേഖര്‍ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ അധ്യക്ഷനായിരുന്നു.
അതിദാരിദ്ര നിര്‍ണയ സര്‍വേയിലൂടെ കണ്ടെത്തിയ അതിദാരിദ്ര കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ മൂന്ന് ലക്ഷം രൂപ വകയിരുത്തി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി ലൈഫ് പദ്ധതി വിഹിതമായി ജനറല്‍ വിഭാഗത്തിന് 29,00,000, പട്ടികജാതി വിഭാഗത്തിന് 20,00, 000 ,പട്ടിക വര്‍ഗ വിഭാഗത്തിന് 1,00,000 എന്നിങ്ങനെ 50 ലക്ഷം രൂപ ഉള്‍പ്പെടുത്തി. സാമ്പത്തിക വര്‍ഷം ലൈഫ് പദ്ധതിയില്‍ 100 കുടുംബങ്ങള്‍ക്ക് വിഹിതം നല്‍കാന്‍ ലക്ഷ്യമിടുന്നു.
താലൂക്ക് ആശുപത്രിയിലേക്ക് മരുന്നിന് 15 ലക്ഷവും, വൃക്ക രോഗികള്‍ക്ക് മരുന്നും, ഉപകരണങ്ങളും വാങ്ങുന്നതിന് 10 ലക്ഷവും, സാന്ത്വന പരിചരണത്തിനായി 15 ലക്ഷവും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി പഞ്ചായത്തുകള്‍ക്ക് 5 ലക്ഷവും ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ 1,26,50,000 രൂപ വകയിരുത്തി.പട്ടികജാതി -വര്‍ഗക്ഷേമത്തിന് 1,50, 22 , 000 രൂപയും വനിതകളുടെ ഉന്നമനത്തിന് കാര്‍ഷിക മൂല്യവര്‍ധിത ഉത്‌പന്നങ്ങളുടെ ഉല്‍പാദന പരിശീലനത്തിനായി 30 ലക്ഷവും, സ്വയം തൊഴില്‍ സംരംഭ ഗ്രൂപ്പുകള്‍ക്ക് 9 ലക്ഷവും, നൈപുണ്യ വികസനത്തിന് 5 ലക്ഷവും ഭിന്നശേഷി വനിതകള്‍ക്ക് ട്രൈസ് കൂട്ടര്‍ വാങ്ങാന്‍ 10 ലക്ഷവും ഉള്‍പ്പെടുത്തി.
സായംപ്രഭ പകല്‍ വീടിന്റെ വികസനത്തിന് 20 ലക്ഷം, ഭിന്നശേഷി കുട്ടികള്‍ക്ക്‌സ്കോളര്‍ഷിപ്പിന് 11 ലക്ഷവും വകയിരുത്തി.കാര്‍ഷിക മേഖലയ്‌ക്ക് 47,20,000 രൂപയും, മൃഗസംരക്ഷണത്തിന് 18 ലക്ഷം, വൈദ്യുതീകരണത്തിന് 22 ലക്ഷവും, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 34,00,000 രൂപയും വകയിരുത്തി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 30,07, 18,000 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.49, 13 ,42,505 രൂപ വരവും, 48,85,42,505 രൂപ ചിലവും,28,00,000 മിച്ചവും വരുന്ന ബജറ്റാണ് ക്ഷേമശേഖര്‍ അവതരിപ്പിച്ചത്.
ബജറ്റിനെ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ അംഗങ്ങളും സ്വാഗതം ചെയ്‌തു.