Sunday, March 15, 2026 Last Updated 46 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 05.03 AM

വൈ.എം.സി.എ തുമ്പമണ്‍ വജ്രജൂബിലി ആഘോഷ ഉദ്‌ഘാടനം നാളെ

uploads/news/2026/03/830092/4.jpg

പന്തളം: തുമ്പമണ്‍ വൈ .എം. സി .എയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം നാളെ ഉച്ചയ്‌ക്ക് 3.30ന്‌ തുമ്പമണ്‍ വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ നടക്കും.
വജ്രജൂബിലി സമ്മേളനം സംസ്‌ഥാന കൃഷി വകുപ്പുമന്ത്രി പി. പ്രസാദ്‌ ഉദ്‌ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നല്‍കും. തുമ്പമണ്‍ വൈ.എം.സി.എ പ്രസിഡന്റ്‌ ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിക്കും. വൈ.എം.സി.എ സംസ്‌ഥാന പ്രസിഡന്റ്‌ പ്ര?ഫ. അലക്‌സ് തോമസ്‌ മുഖ്യപ്രഭാഷണം നടത്തും.
വൈ.എം.സി.എ മുന്‍ ദേശിയ പ്രസിഡന്റ്‌ ലെബി ഫിലിപ്പ്‌ മാത്യു ജൂബിലി ലോഗോ പ്രകാശനം ചെയ്യും. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. രാജേഷ്‌ കുമാര്‍ ജൂബിലി പദ്ധതികളുടെ ബ്രോഷര്‍ പ്രദര്‍ശിപ്പിക്കും. വൈ.എം.സി.എ റീജിയണല്‍ സെക്രട്ടറി ഡോ. റെജി മാത്യു, തുമ്പമണ്‍ മര്‍ത്തമറിയം ഭദ്രാസന ദേവാലയ വികാരി ഫാ. ജിജി സാമുവേല്‍, തുമ്പമണ്‍ ശാലോം മാര്‍ത്തോമാ പള്ളി വികാരി റവ. അജിത്‌ കെ തോമസ്‌, ഗ്രാമപഞ്ചായത്ത്‌ അംഗം സാമുവേല്‍ മാത്യു ,വൈ.എം.സി.എ മികച്ച അംഗ ദേശീയ അവാര്‍ഡ്‌ ജേതാവ്‌ വി.ടി. ഡേവിഡ്‌ എന്നിവര്‍ പ്രസംഗിക്കും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ തുമ്പമണ്ണിലെ മണ്‍മറഞ്ഞ പ്രഗത്ഭരെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തന്നതിനായി സ്‌മാരക പ്രഭാഷണ പരമ്പരകള്‍, വിവിധ മേഖലകളില്‍ മികവു നേടിയവരെ ആദരിക്കുന്ന ചടങ്ങുകള്‍, മുന്‍ ഭാരവാഹികളെ ആദരിക്കുന്ന സമ്മേളങ്ങള്‍, ഫുഡ്‌ ഫെസ്‌റ്റ്, പകല്‍ വീട്‌ പദ്ധതി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ , യുവജന ക്ഷേമ പദ്ധതികള്‍, കായിക പരിശീലന കേന്ദ്ര നിര്‍മ്മാണം തുടങ്ങിയവ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുമെന്ന്‌ പ്രസിഡന്റ്‌ ഷിബു കെ. ഏബ്ര ഹാം, ജനറല്‍ സെക്രട്ടറി ഇ.കെ. രാജന്‍ വൈസ്‌ പ്രസിഡന്റ്‌ വി.ജി മാത്യു, ട്രഷറാര്‍ വി.കെ. വര്‍ഗീസ്‌, സെക്രട്ടറി ജോണ്‍സണ്‍ ചാണ്ടി മാത്യൂസ്‌ എന്നിവര്‍ പറഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഫുഡ്‌ ഫെസ്‌റ്റ് എപ്രില്‍ 22 ന്‌ വൈകിട്ട്‌ 4 മണി മുതല്‍ വൈഎം സി എ ഗ്രൗണ്ടില്‍ നടക്കുമെന്ന്‌ ഫുഡ്‌ ഫെസ്‌റ്റ് കണ്‍വീനര്‍മാരായ ജോസ്‌ വര്‍ഗീസും ജോണ്‍ കോശിയും അറിയിച്ചു.

Ads by Google
Advertisement
Saturday 14 Mar 2026 05.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW