-->
അടൂര്‍: അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് എസ്.എന്‍.ഐ.ടി കലാലയത്തില്‍ വിമന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കോളേജില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. കെ.എസ്.സി.എസ്.ടി.ഇയിലെ ശാസ്‌ത്രജ്‌ഞ ഡോ. ഷെറിന്‍ ബി. എം. ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു.
വിമന്‍സ് സെല്‍ പ്രസിഡന്റ് ഡോ. ലക്ഷ്‌മി ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ഡെപ്യൂട്ടി കലക്‌ടര്‍ റജീന എസ്. മുഖ്യപ്രഭാഷണം നടത്തി. വനിതാ സംരംഭകയായ ആരതി കുട്ടി പ്രത്യേക സാന്നിധ്യം അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഗേള്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാരവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ആദരവും നല്‍കി. വിവിധ വകുപ്പ് മേധാവികള്‍ , സെക്രട്ടറി കെ. ലക്ഷ്‌മി ചന്ദ്ര, വിദ്യാര്‍ത്ഥിനി അമൃത ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളോടെ വനിതാദിനാഘോഷം അവസാനിച്ചു.