-->
കോഴഞ്ചേരി : സ്വകാര്യ കമ്പനികളുടെ സഹായത്തോടെ കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍, വോളിബോള്‍, ഷട്ടില്‍ ഉള്‍പ്പെടെ ഒരു ഇന്‍ഡോര്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നു. ഇതിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് സംഘം ഗ്രാമ പഞ്ചായത്തു് സ്‌റ്റേഡിയം സന്ദര്‍ശിച്ചു. സി.എസ്. ആര്‍. മാനേജര്‍ അരുണ്‍ കൃഷ്‌ണന്‍കുട്ടി,പ്ര?ജക്‌റ്റ് മാനേജര്‍ അലെന്‍ ജേക്കബ് സ്‌കറിയ എന്നിവരാണ് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജോമോന്‍ പുതുപറമ്പിലിനൊപ്പം പദ്ധതി പ്രദേശത്തു പരിശോധന നടത്തിലായത്. വൈസ് പ്രസിഡണ്ട് സുനിത ഫിലിപ്പ്,സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ലത ചെറിയാന്‍, സജി ജോര്‍ജ്, ആര്‍.സന്ധ്യ , വിനീത കോശി, ബാലകൃഷ്‌ണന്‍ നായര്‍, മൃദുല റോയ്, ജിബി തോമസ്, പഞ്ചായത്ത് എ.ഇ അരുണ്‍ സേവ്യര്‍, സെക്രട്ടറി ദീപ പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.