-->
പത്തനംതിട്ട: ഗ്യാസ് ക്ഷാമം വ്യാപാരികളെയും വീടുകളേയും ബാധിച്ചതോടെ വിറക് അടുപ്പിലേക്ക് പലരും പ്രവേശിച്ചു് കഴിഞ്ഞു. ഇതോടെ വിറക് വിലയും കൂടുകയാണ്.കഴിഞ്ഞ ദിവസം വരെ ഒരു കിലോ വിറകിന് 7 മുതല്‍ 10 വരെ ആയിരുന്നു വിലയെങ്കില്‍ ഇന്നലെ അത് 15 വരെ എത്തി.ഒരു ടണ്ണിന്റെ വില 2000 മുതല്‍ 3000 വരെ വര്‍ധിച്ചിട്ടുണ്ട്.എന്നാല്‍ ചെറുകിട വിപണിയില്‍ ഒരു കിലോക്ക് അഞ്ച് രൂപയുടെ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.മാത്രമല്ല വിറകിന്റെ ലഭ്യതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.മര വ്യാപാരത്തില്‍ ഉണ്ടായ പ്രതിസന്ധി വിറകിന്റെ ലഭ്യത കുറവിന് കരണമായിട്ട് ഏറെനാളായി.എന്നാല്‍ ആവശ്യക്കാര്‍ ഇല്ലാത്തത് മൂലം ഇതാരും അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല.കേരളത്തിലെ ഏറ്റവും വലിയ മര വ്യാപാര കേന്ദ്രമായ പെരുമ്പാവൂരില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ കേരളത്തില്‍ ഈ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്.തമിഴ് നാട്ടിലേക്ക് മരം എത്തിച്ചാണ് ഈ രംഗത്തുള്ള വ്യാപാരികളും തൊഴിലാളികളും പിടിച്ചു് നിന്നിരുന്നത്.ഇതിനിടെ സംഘര്‍ഷം കൂടി രൂപപ്പെട്ടതോടെ ബോട്ടുകളുടെ നിര്‍മ്മാണവും കുറഞ്ഞു.ഇത് മൂലം വലിയ മരങ്ങള്‍ വെട്ടുന്നതില്‍ കുറവ് ഉണ്ടായി.ഇത് വിറകിന്റെ ലഭ്യത കുറവിനും കാരണമായി.വിറകിനായി മരം എടുത്താല്‍ തടിക്ക് നല്‍കുന്ന വില നല്‍കാനും കഴിയില്ല. ഇതോടെയാണ് വിറക് കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്.പാചക വാതകത്തിന് പെട്ടെന്ന് ക്ഷാമം ഉണ്ടായതോടെ മിക്ക ഹോട്ടലുകളും വിറക് അടുപ്പിലേക്ക് തിരിഞ്ഞു.വീടുകളില്‍ അടുപ്പുകളില്‍ തീ കത്തിക്കുകയും ചെയ്‌തു.എന്നാല്‍ വിറകിനായി ഇറങ്ങിയപ്പോള്‍ ആണ് ബുദ്ധിമുട്ട് ജനം അറിയുന്നത്. മുന്‍കാലങ്ങളില്‍ സ്വന്തം പറമ്പുകളില്‍ നിന്ന് തന്നെ വിറകിനായി മരം വെട്ടിയിരുന്നു.എന്നാല്‍ ഈ രംഗത്ത് തൊഴിലാളികളുടെ കുറവും കൂലി കുടുതലും മൂലം ഇതിനും കഴിയാത്ത അവസ്‌ഥയാണ്.
എല്‍.ഡി.എഫ്. മാര്‍ച്ച്
പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. ആറന്മുള മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.ഐ. എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്‌ഘാടനം ചെയ്‌തു. ബി ഹരിദാസ് അധ്യക്ഷനായി. എല്‍.ഡി.എഫ് നേതാക്കളായ എം. വി സഞ്‌ജു, എന്‍ സജികുമാര്‍, കുര്യന്‍ മടയ്‌ക്കല്‍, ടി. വി സ്‌റ്റാലിന്‍, അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ബി ഷാഹുല്‍ ഹമീദ്, നിസാര്‍ നൂര്‍മഹല്‍, മാത്യു മരോട്ടിമൂട്ടില്‍, സുമേഷ് ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.
അടുപ്പുകൂട്ടി പ്രതിഷേധ സമരവുമായി മഹിളാ കോണ്‍ഗ്രസ്
മോദി ഗ്യാരണ്ടി പട്ടിണി ഗ്യാസ് എവിടെ , എന്ന മുദ്രാവാക്യവുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്യാസ് ഏജന്‍സി ഓഫീസിന്റെ മുന്‍പില്‍ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ച് രാജ്യത്തുടനീളം പാചകവാതക ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഒന്നും ചെയ്യാതെ മോദി സര്‍ക്കാര്‍ നിഷ്‌ക്രിയമായിരിക്കുകയാണ് എന്ന് തെളിഞ്ഞിരിക്കുന്നതായീ ഉദ്‌ഘാടനം ചെയ്‌ത പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ലാലി ജോണ്‍, സുധാ നായര്‍, ഗീതാ ചന്ദ്രന്‍, മഞ്‌ജു വിശ്വനാഥ്, ആശാ തങ്കപ്പന്‍, എലിസബേത്ത് അബു, പ്രസീത രഘു, സുജാത മോഹന്‍, മേഴ്‌സി പാണ്ടിയത്, അഡ്വ. ഷെറിന്‍ തോമസ്, വിന്നി സന്തോഷ്,ഷൈബി ചെറിയാന്‍, സുനിതാ വേണു, ബിന്ദു ബിനു, യശോദ മോഹന്‍, സജി ദേവി,സജിനി മോഹന്‍, മേബിള്‍ സൂസന്‍, ശ്രീകുമാരി, ഉഷാ തോമസ്, സ്വപ്‌ന സൂസന്‍ സാലി മാത്യു, ജോളി അഗസ്‌റ്റിന്‍, എന്നിവര്‍ നേതൃത്വം നല്‍കി.