-->
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി എന്‍.എസ്. ഷൈനിനേയും സെക്രട്ടറിയായി ഡോ. അഭിലാഷ് ടി വിജയനെയും തെരഞ്ഞെടുത്തു. ഡോ. എന്‍. ജിനേഷാണ് ജില്ലാ ട്രഷറര്‍. ടി. ബള്‍ക്കീസാണു ജില്ലാ വനിതാ കണ്‍വീനര്‍. ഇ.കെ. നമിത, ബി. രാജേഷ്(വൈസ് പ്രസിഡന്റുമാര്‍), ഡോ. പ്രശാന്ത് സോണി സോമന്‍, ധന്യ രാജ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ആറംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും 22 അംഗ ജില്ലാ കമ്മിറ്റിയേയും കോട്ടയം എസ്.പി.സി.എസ്. പൊന്‍കുന്നംവര്‍ക്കി ഹാളില്‍ നടന്ന കെ.ജി.ഒ.എ. 45-ാം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
ജില്ലാ സമ്മേളനത്തിനു ജില്ലാ പ്രസിഡന്റ് എന്‍.എസ്. ഷൈന്‍ പതാകയുയര്‍ത്തി. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്‍. ഷേര്‍ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഡോ. എന്‍. ജിനേഷ് വരവുചെലവു കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുചര്‍ച്ചയും ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പും നടന്നു. സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം. ശ്രീഹരി സംഘടനാ പ്രമേയം അവതരിപ്പിച്ചു. പരിസ്‌ഥിതി സംരക്ഷണത്തിന് ആഹ്വാനം നല്‍കി സമ്മേളന പ്രതിനിധികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്‌തു. ജനറല്‍ ആശുപത്രിയില്‍നിന്നു തിരുനക്കരയിലേക്ക് പ്രകടനം നടന്നു. തിരുനക്കര മൈതാനത്ത് നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എന്‍.എസ്. ഷൈന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീര്‍, സംസ്‌ഥാന സെക്രട്ടറിയേറ്റംഗം കെ. പ്രവീണ്‍, സംസ്‌ഥാന കമ്മിറ്റിയംഗങ്ങളായ ഷാജിമോന്‍ ജോര്‍ജ്, മുഹമ്മദ് ഷെരീഫ്, ഡോ. ഷേര്‍ളി ദിവന്നി, ജില്ലാ സെക്രട്ടറി ടി.എസ്. അജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. രാവിലെ 10ന് സിഐടിയു സംസ്‌ഥാന വൈസ് പ്രസിഡന്റ് ടി.ആര്‍. രഘുനാഥന്‍ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.