-->
പീരുമേട്: കൊല്ലം - തേനി ദേശീയപാതയില്‍ പീരുമേട് കല്ലാര്‍ കവലയ്‌ക്ക് സമീപം കാര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട എരുമേലി സ്വദേശികളായ രണ്ടു പേര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നും എരുമേലിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കല്ലാര്‍ കവലയ്‌ക്ക് സമീപം നിയന്ത്രണം നഷ്‌ടമായ കാര്‍ റോഡരികിലെ താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പീരുമേട് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.