-->
കൊച്ചി: ഓഫീസുകളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുക, തപാല്‍ വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആര്‍.എം.എസ് ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന ധര്‍ണ്ണ ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ മുന്‍ സംസ്‌ഥാന സെക്രട്ടറി വി.കെ പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ജീവനക്കാരുടെ സംഘടിതശക്‌തിയെ ഇല്ലാതാക്കുകയും തൊഴില്‍ ചൂഷണം വഴി ലാഭം കൊയ്യുകയും ചെയ്യുന്ന കോര്‍പറേറ്റ് നയമാണ് യൂണിയന്‍ ഗവണ്മെന്റ് നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍.എം.എസ് ഇ.കെ ഡിവിഷനു കീഴിലുള്ള ഓഫീസുകളില്‍ മതിയായ ജീവനക്കാരോ സ്‌ഥലസൗകര്യമോ ലഭ്യമാക്കുന്നില്ലെന്നും പല ഓഫീസുകളിലും ഉപയോഗത്തിന് ശുദ്ധമായ വെള്ളം പോലും ലഭ്യമാക്കുന്നില്ലെന്നും ധര്‍ണ്ണയില്‍ ഉന്നയിക്കപ്പെട്ടു. നാള്‍ക്കുന്നാള്‍ വര്‍ദ്ധിച്ചു വരുന്ന ജോലിഭാരം ജീവനക്കാരുടെ തലയില്‍ കെട്ടി വയ്‌ക്കുന്നതിനു പുറമെ, ജീവനക്കാരെ അവമതിക്കുന്ന രീതിയിലുള്ള സമീപനമാണ് ഡിവിഷണല്‍ അധികാരികള്‍ സ്വീകരിക്കുന്നത്. തലതിരിഞ്ഞ പരിഷ്‌കരണങ്ങള്‍ വഴി മേഖലയിലെ തപാല്‍ വിതരണം താറുമാറായിരിക്കുകയാണ്.
എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പറുകള്‍ അടക്കമുള്ള ഗൗരവസ്വഭാവമുള്ള ബാഗുകളുടെ കൈമാറ്റവും താളം തെറ്റിയിരിക്കുന്നു. എന്നാല്‍ ഈ കുഴപ്പങ്ങളുടെയെല്ലാം ഉത്തരവാദിത്വം ജീവനക്കാരുടെ മേല്‍ കെട്ടിവച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഡിവിഷണല്‍ അധികാരികളുടെ നിലപാടുകള്‍ക്കെതിരായാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ആര്‍ 3 ഡിവിഷണല്‍ സെക്രട്ടറി മായ ടി.എസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ആര്‍ 3 ഡിവിഷണല്‍ പ്രസിഡന്റ് ദീപക് കെ.എം അധ്യക്ഷത വഹിച്ചു.
ധര്‍ണ്ണയെ അഭിസംബോധന ചെയ്‌ത് ആര്‍ 3 യൂണിയന്‍ അസിസ്‌റ്റന്റ് ജനറല്‍ സെക്രട്ടറി അതുല്‍.കെ, ആര്‍ 3 യൂണിയന്‍ സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ആര്‍ 4 യൂണിയന്‍ സര്‍ക്കിള്‍ അസിസ്‌റ്റന്റ് സെക്രട്ടറിമാരായ മേബിള്‍ പോത്തന്‍, പദ്‌മനാഭന്‍ എന്നിവര്‍, ജി.ഡി.എസ് യൂണിയന്‍ സര്‍ക്കിള്‍ അസിസ്‌റ്റന്റ് സെക്രട്ടറി രാഹുല്‍ നാഥ്, ആര്‍ 3 യൂണിയന്‍ സര്‍ക്കിള്‍ ട്രഷറര്‍ സചേതന്‍ വി.ആര്‍, കോണ്‍ഫെഡറേഷന്‍ ജില്ലാകമ്മിറ്റി അംഗം അജിത് ഭാസ്‌കര്‍, എല്‍.സി.സി ചെയര്‍മാന്‍ പ്രദീപ് മോഹന്‍, ആര്‍ 4 യൂണിയന്‍ ഡിവിഷണല്‍ പ്രസിഡന്റ് മുഹമ്മദ് റമീസ്, ജി.ഡി.എസ് യൂണിയന്‍ ഡിവിഷണല്‍ സെക്രട്ടറി കാര്‍ത്തിക്.ആര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ 4 യൂണിയന്‍ ഡിവിഷണല്‍ സെക്രട്ടറി സിജോ കുര്യാക്കോസ് യോഗത്തിന് നന്ദി പറഞ്ഞു.