Sunday, March 15, 2026 Last Updated 46 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 05.02 AM

പാചകവാതക ക്ഷാമം; എ.ഐ.വൈ.എഫ്‌. പ്രതിഷേധിച്ചു

uploads/news/2026/03/830078/2.jpg

കൊച്ചി: പശ്‌ചിമേഷ്യയില്‍ ഉണ്ടായ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്ത്‌ ഉണ്ടായ പാചക വാതക ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌ എഐവൈഎഫ്‌ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ബിഎസ്‌എന്‍എല്‍ ഓഫീസിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഹോട്ടല്‍ വ്യവസായ രംഗത്ത്‌ വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. ഈ രംഗത്തെ ഉപഭോക്‌താക്കളും ഉടമകളും തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്‌. പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ 100 ഓളം ഹോട്ടലുകളാണ്‌ നിലവില്‍ അടച്ചുപൂട്ടിയത്‌.ബിഎസ്‌എന്‍എല്‍ ഓഫീസിനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധം എഐവൈഎഫ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ആര്‍ റെനീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എഐവൈഎഫ്‌ സംസ്‌ഥാന കമ്മറ്റിയംഗം ആല്‍വിന്‍ സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ്‌ നേതാക്കളായ രേഖ ശ്രീജേഷ്‌,പി എം നിസാം മുദ്ധീന്‍, റോക്കി ജിബിന്‍,എഐടിയുസി മണ്ഡലം സെക്രട്ടറി വി എസ്‌ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ്‌ നേതാക്കളായ ജെ പി അനൂപ്‌, ഷൈജിമോള്‍,അഡ്വ: വിശാഖ്‌,കെ ആര്‍ രാജന്‍, അഡ്വ: ഡീന ജോസഫ്‌,ആര്‍ച്ച എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 14 Mar 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW