Sunday, March 15, 2026 Last Updated 47 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 05.02 AM

വിറക്‌ അടുപ്പിലേക്ക്‌ മാറി സമൃദ്ധി; മെനു കുറച്ചു ഉച്ചയൂണ്‌ മാത്രം; ചൈനീസ്‌ നിര്‍ത്തി

uploads/news/2026/03/830077/1.jpg

കൊച്ചി: തുച്‌ഛമായ തുകയില്‍ നൂറ്‌ കണക്കിനാളുകളുടെ വിശപ്പകറ്റുന്ന എറണാകുളം നോര്‍ത്തിലെ സമൃദ്ധി പാചകവാതക ക്ഷാമത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ വിറക്‌ അടുപ്പിലേക്ക്‌ മാറി. പത്ത്‌ ടണ്‍ വിറകാണ്‌ ഇന്നലെ എത്തിച്ചത്‌.ഇത്‌ നാല്‌ ദിവസത്തേക്ക്‌ മാത്രമേ തികയുകയുള്ളു. ചൈനീസ്‌ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തത്‌കാലത്തേക്ക്‌ നിര്‍ത്തിയിട്ടുണ്ട്‌.
ഏഴോളം ചിക്കന്‍ വിഭവങ്ങള്‍ വിളമ്പിയിരുന്നത്‌ ഒരെണ്ണമായി കുറച്ചു.ബീഫ്‌ ഇനങ്ങളും ഒരെണ്ണം മാത്രമാക്കി.ഉച്ചയൂണ്‌ മാത്രമാണ്‌ സമൃദ്ധിയില്‍ ഇപ്പോള്‍ വിളമ്പുന്നത്‌.പൊതിച്ചോറടക്കം നിര്‍ത്തി വച്ചിരിക്കുകയാണ്‌.നഗരത്തിലെ മിക്ക ഹോട്ടലുകളും മെസുകളും അടച്ചതോടെ സമൃദ്ധിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്‌. വിഭവങ്ങളുടെ എണ്ണം പരമാവധി കുറച്ച്‌ ആവശ്യക്കാര്‍ക്ക്‌ ഭക്ഷണം നല്‍കാനാണ്‌ സമൃദ്ധിക്ക്‌ നിര്‍ദേശം ലഭിച്ചിരിക്കുന്നത്‌. മേയര്‍ വി കെ മിനിമോള്‍, ഡെപ്യുട്ടി മേയര്‍ ദീപക്‌ ജോയ്‌, സ്‌ഥിരം സമിതി അധ്യക്ഷന്‍ ആന്റണി പൈനുതറ, കൗണ്‍സിലര്‍മാരായ എം.ജി അരിസ്‌റ്റോട്ടില്‍,അഗസ്‌റ്റിന്‍ സെബ്യാസ്‌റ്റന്‍ (ടൈസണ്‍) എന്നിവര്‍ സമൃദ്ധി സന്ദര്‍ശിച്ചു.
ഭക്ഷണ ലഭ്യത ഉറപ്പാക്കുമെന്ന്‌ മേയര്‍ പ്രതികരിച്ചു. ഗ്യാസ്‌ ക്ഷാമം വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നതെങ്കിലും വിറക്‌ അടുപ്പ്‌ ഉപയോഗിച്ച്‌ പരമാവധി ആള്‍ക്കാര്‍ക്ക്‌ ഭക്ഷണം നല്‌കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നഗരത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പ്രതിസന്ധി ഒഴിയും വരെ നോര്‍ത്തിലെ സമൃദ്ധിയില്‍ ഭക്ഷണം തയാറാക്കിയായിരിക്കും മറ്റുള്ള ഔട്ട്‌ലെറ്റിലേക്ക്‌ എത്തിക്കുക.

Ads by Google
Advertisement
Saturday 14 Mar 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW