Sunday, March 15, 2026 Last Updated 41 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 05.02 AM

പട്ടരുകാട്‌- ബഥേല്‍പ്പടി റോഡ്‌ നിര്‍മാണം ഇഴയുന്നു റോഡ്‌ പൊളിച്ചിട്ട്‌ നാലുമാസം

uploads/news/2026/03/830076/4.jpg

മാന്നാര്‍: ചെന്നിത്തല ഏഴാം വാര്‍ഡ്‌ പട്ടരുകാട്‌-ബഥേല്‍പടി റോഡ്‌ നിര്‍മാണം ഇഴയുന്നു. പൊളിച്ചിട്ട റോഡില്‍ നാലു മാസം പിന്നിട്ടിട്ടും ടാറിങ്‌ നടത്താത്തതില്‍ വ്യാപക പ്രതിഷേധം. മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ റോഡ്‌ പുനരുദ്ധാര ണത്തിനായി അനുവദിച്ചതാണ്‌.
കഴിഞ്ഞവര്‍ഷം നവംബറില്‍ പഴയ റോഡിലെ ടാ റിങ്ങ്‌ പൊളിച്ചിട്ടു പിന്നാലെ റോഡരികില്‍ മുന്‍പു ശുദ്ധജലപൈപ്പ്‌ ഇടാനായി കുഴിയെടുത്ത ഭാഗം വീണ്ടും നീളത്തില്‍ കുഴിച്ചു. ഏറെനാള്‍ ഇത്തരത്തില്‍ കിടന്ന റോഡ്‌ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ കുഴിയില്‍ ക്വാറി വേസ്‌റ്റ് ഇട്ടു നിരപ്പാക്കിയത്‌. ഇതിനു പിന്നാലെ റോഡിലുടനീളം മെറ്റലിട്ടു. ഇതു റോഡ്‌ റോളര്‍ ഉപയോഗിച്ചു നിരപ്പാക്കിയെങ്കിലും ചില ഭാഗങ്ങളില്‍ റോഡ്‌ താഴ്‌ന്നുന്നെന്നു പറഞ്ഞ്‌ വീണ്ടും മെറ്റലിട്ടു. ഓരോ പ്രവൃത്തികളും കഴിഞ്ഞ്‌ ആഴ്‌ച്ചകളുടെ ഇടവേളക്കു ശേഷമാണ്‌ അടുത്തതു ചെയ്യുക. ഇത്തരത്തില്‍ റോഡിന്റെ ടാറിങ്‌ അനിശ്‌ചിതമായി നീളുകയാണ്‌.
നിലവില്‍ മെറ്റലിട്ട റോഡിലൂടെ നടന്നുപോകാന്‍ പോലും പ്രയാസമാണ്‌. ഇരുചക്രവാഹനങ്ങള്‍ക്കു കടന്നു പോകാനും ബുദ്ധിമുട്ടുണ്ട്‌. എതിരെ വാഹനമെത്തിയാല്‍ സൈഡ്‌ നല്‍കാന്‍ പോലും കഴിയില്ല. കഴിഞ്ഞയാഴ്‌ച കരാറുകാരനോട്‌ നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ ഒരാഴ്‌ചയ്‌ക്കകം ടാറിങ്‌ നടത്തുമെന്ന്‌ ഉറപ്പു പറഞ്ഞതാണ്‌. എന്നാല്‍ ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ല.നാട്ടുകാര്‍ സമരത്തിന്‌ ഒരുങ്ങുകയാണ്‌.

Ads by Google
Advertisement
Saturday 14 Mar 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW