-->
ചേര്‍ത്തല: കരപ്പുറം ഹരിത കാര്‍ഷിക കര്‍മസേനയും കാര്‍ഷിക വികസന ക്ഷേമ വകുപ്പ് കൃഷിഭവനും നഗരസഭയും സംയുക്‌തമായി കര്‍ഷകര്‍ക്കായി ഒരുക്കിയ ഡിജിറ്റല്‍ സേവന കേന്ദ്രമായ ആശ്രയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാക്കാന്‍ സെന്റ് മേരീസ് പാലത്തിന് സമീപമുള്ള കൃഷി ഭവനിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. പി.എം. കിസാന്‍, കതിര്‍, എയിംസ് തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍, അപേക്ഷ പുതുക്കല്‍ എന്നിവയടക്കമുള്ള സേവനങ്ങള്‍ ലഭ്യമാണ്. കൃഷിമന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ എസ്. സോബിന്‍ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍പഴ്‌സണ്‍ എന്‍.എല്‍ വത്സല കുമാരി, കൃഷി അസിസ്‌റ്റന്റ് ഡയറക്‌ടര്‍ കെ. എസ്. ഷൈജ, കൃഷി ഫീല്‍ഡ് ഓഫീസര്‍ സിജി ഡേവിഡ്, നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷന്‍ന്മാരായ അധീന രാജു, എസ്. സനീഷ്, ടോമി ഏബ്രഹാം, ധന്യ മോള്‍, കരപ്പുറം ഹരിത കാര്‍ഷിക കര്‍മസേന പ്രസിഡന്റ്‌് വിജയ പ്രതാപന്‍, സെക്രട്ടറി വി.എസ് ബൈജു, നഗരസഭ കൗണ്‍സിലര്‍മാരായ പി. ഉണ്ണികൃഷ്‌ണന്‍, ഡി. ജ്യോതിഷ്, പാടശേഖര സമിതി പ്രസിഡന്റ് എം.എസ് സിബി, ടി.എസ്.അജയകുമാര്‍, കണ്ണന്‍ ഹരിദാസ്, എം.ഇ രാമചന്ദ്രന്‍ നായര്‍, ടി.എന്‍ വിജയന്‍, രാധാമണി, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.