Sunday, March 15, 2026 Last Updated 41 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 05.02 AM

ആലപ്പുഴയ്‌ക്ക് അഭിമാനമായി കടല്‍പ്പാലം വരുന്നു

uploads/news/2026/03/830073/1.jpg

ആലപ്പുഴ: കാലത്തിന്റെ ഒഴുക്കില്‍ നഷ്‌ടമായൊരു ഓര്‍മ്മയ്‌ക്ക് ഇനി പുതിയ രൂപം. മുസിരിസ്‌ പ്രോജക്‌ട്സ്‌ ലിമിറ്റഡിന്റെ കീഴില്‍, ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കിഫ്‌ബി ഫണ്ട്‌ വിനിയോഗിച്ച്‌ നിര്‍മ്മിക്കുന്ന ആലപ്പുഴ കടല്‍പ്പാലത്തിന്‌ ശിലപാകി.
2018ല്‍ സം്‌സഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 2024ല്‍ 19.67 കോടി രൂപ ചെലവില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ കടല്‍പാലത്തിന്റെ നിര്‍മ്മാണ ഉദ്‌ഘാടനം മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. പി.പി ചിത്തരഞ്‌ജന്‍ എം.എല്‍.എ ശിലാഫലകം അനാച്‌ഛാദനം ചെയ്‌തു. കേരള കോസ്‌റ്റല്‍ സോണ്‍ മാനേജ്‌മെന്റ്‌ അതോറിറ്റിയുടെ ക്ലിയറന്‍സും കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ വ്യതിയാന മന്ത്രാലയങ്ങളുടെ അനുമതിയും ലഭിച്ചിരുന്നു. കരയില്‍ നിന്ന്‌ 300 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയുമുള്ള പാലം,സഞ്ചാരികള്‍ക്ക്‌ കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, കഫ്‌റ്റീരിയ സൗകര്യം, ഭാവിയില്‍ ചെറിയ ഉല്ലാസനൗകകള്‍ക്ക്‌ എത്തിച്ചേരാനുള്ള സംവിധാനങ്ങള്‍ ഇതെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ രൂപകല്‌പനയിലാണ്‌ നിര്‍മ്മിക്കുന്നത്‌.

Ads by Google
Advertisement
Saturday 14 Mar 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW