-->
ആറന്മുള: ശബരിമല സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഹൈക്കൊടതിയുടെ നിര്‍ദേശപ്രകാരം ആറന്മുളയിലെ സ്‌ട്രോങ് റൂമില്‍ ആരംഭിച്ച പരിശോധന ഇന്നലെയും തുടര്‍ന്നു. റിട്ട. ജസ്‌റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള പ രിശോധനകളാണ് ആറന്മുളയില്‍ പുരോഗമിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആറന്‍മുളയിലേ സ്‌ട്ര?ങ്ങ് റൂമില്‍ കഴിഞ്ഞ മാസം 20 ന് ആരംഭിച്ച പരിശോധനയാണ് ഇപ്പോഴും തുടരുന്നത്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണം വെള്ളി ആഭരണങ്ങളിലും കിരീടങ്ങളിലും മറ്റും പതിച്ചിട്ടുള്ള അമൂല്യ രത്നങ്ങളുടെ മൂല്ല്യ നിര്‍ണ്ണയത്തിനാണ് ഏറെ സമയം ആവശ്യമായി വരുന്നത്. ആഭരണങ്ങളില്‍ പതിച്ചിരിക്കുന്ന മുത്ത്, പവിഴം, ഇന്ദ്രനും, വജ്രം തുടങ്ങിയ അമൂല്യ രത്നങ്ങള്‍ ഇളക്കിയെടുക്കാതെ അവയുടെ മൂല്യം നിര്‍ണ്ണയിക്കുന്നതിന് ഏറെ സമയം ആവശ്യമായി വരും. അമൂല്യമായ വഴിപാട് സാധനങ്ങളുടെ എണ്ണവും മുല്യവും നിര്‍ണ്ണയിച്ച് പട്ടിക തയ്യാറാക്കി ഇവ സ്‌ട്രോങ് റുമിലെ സേ്‌റ്റാക്ക് രജിസ്‌റ്റര്‍, മഹസര്‍ എന്നിവയുമായി ഒത്തു നോക്കിയാണ് ജസ്‌റ്റിസ്. കെ. ടി ശങ്കരന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ആറന്മുളയിലെ പരിശോധന ഇനിയും നീളും എന്നാണ് അറിയുന്നത്. ഇവിടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ശബരിമലയിലെ സ്‌ട്രോങ് റൂമിലും പരിശോധന നടത്തും. ശബരിമലയില്‍ വഴിപാടായി ലഭിക്കുന്ന വിലപിടിപ്പുള്ള വഴിപാട് സാധനങ്ങള്‍ ശബരിമലയിലെ താത്‌ക്കാലിക സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയും അഞ്ച് ദിവസങ്ങള്‍ക്കകം ആറന്‍മുളയിലെ പ്രധാന സ്‌ട്രോങ് റൂമില്‍ എത്തിക്കുകയും വേണം എന്നാണ് ചട്ടം.
എന്നാല്‍ കാലങ്ങള്‍ക്ക് മുന്‍പ് മുതല്‍ ലഭിച്ച വഴിപാട് സാധനങ്ങള്‍ ആറന്‍മുളയിലേക്ക് എത്തിച്ചിട്ടില്ല എന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ ഡിജിറ്റല്‍ ആയി സൂക്ഷിക്കും എന്നാണ് അറിയുന്നത്. കണക്കെടുപ്പിന് ശേഷം ആറന്‍മുള സ്‌ട്രോങ് റൂമിന്റെ സുരക്ഷ വര്‍ധിപ്പിക്കും. ശബരിമലയിലേക്ക് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ നടക്ക് സമര്‍പ്പിച്ച തങ്ക അങ്കിയും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര തെക്കേ തിരുമുറ്റത്തുള്ള സ്‌ട്രോങ്ങ് റൂമിലാണ് സൂക്ഷിച്ചിട്ടുള്ളത്.ഇതിന് പുറമെ ദേവസം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളിലെ തിരുവാഭരങ്ങളും ഇവിടെയുണ്ട്. ആറന്മുള പോലീസ് സേ്‌റ്റഷന്‍ തൊട്ടടുത്തായിരുന്നെങ്കിലും ആദ്യകാലത്തു് പോലീസ് എയ്‌ഡ് പോസ്‌റ്റ് ഇതിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് യൂണിഫോം അണിഞ്ഞ ആയുധ ധാരികളായ ദേവസം ഗാര്‍ഡ് മാരുടെ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പിന്നീടിത് ക്ഷേത്ര വാച്ചര്‍ന്മാരെ ഏല്‍പ്പിച്ചു.ഇവരുടെ തസ്‌തിക വെട്ടികുറക്കുകയും മറ്റ് ജോലികള്‍ക്ക് കൂടി നിയോഗിക്കുകയും ചെയ്‌തതോടെ ഇതും ശുഷ്‌കമായി.ഇതോടെ ഇവിടെ ആര്‍ക്കും കയറാവുന്ന അവസ്‌ഥയിലേക്ക് കാര്യങ്ങള്‍ നീണ്ടു.ഇതിന് പരിഹാരം കാണാന്‍ കൂടിയാണ് കൃത്യത ഉറപ്പാക്കാന്‍ കണക്കെടുപ്പിന് നിര്‍ദേശം ഉണ്ടായത്.