-->
അടൂര്‍: നഗരസഭാ പ്രരദശത്തെ കുടിവെള്ള ക്ഷാമത്തി ന് പരിഹാരം കാണാനുള്ള അമ്യത് രണ്ട് പദ്ധതി നടപ്പിലാക്കാന്‍ വൈകിയത് മൂലം അതിനനുവദിച്ച ഫണ്ട് റദ്ദ് ചെയ്‌തതായി കാട്ടി അമ്യത് പദ്ധതി അധികൃതര്‍ നഗരസഭയ്‌ക്ക് കത്ത് നല്‌കി.
അമൃത് രണ്ട് പദ്ധതി പ്രകാരം കൈമലപ്പാറ കുടിവെള്ള പദ്ധതിക്ക് 2023 ല്‍ ഭരണാനുമതി നല്‌കിയെങ്കിലും മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പദ്ധതി ആരംഭിക്കാന്‍ സാധിച്ചില്ലെന്ന് കാട്ടി അമൃത് സേ്‌റ്ററ്റ് മിഷന്‍ മാനേജിംഗ് യൂണിറ്റ് മിഷന്‍ ഡയറക്‌ടര്‍ ആണ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‌കിയത്.
അമൃത് ഫണ്ട് നഷ്‌ടമാകുന്നത് ഒഴി വാക്കാന്‍ അമൃത് 2- ലെ 12-ാമത് സംസ്‌ഥാന തല ഉന്നത അധികാര സമതി യോഗതീരുമാനപ്രകാരം പദ്ധതി റദ്ദ് ചെയ്‌ത് മറ്റ് നഗരസഭകളി ലെ കുടിവെള്ള പദ്ധതികള്‍ക്ക് ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‌കിയതായും കത്തില്‍ അറിയിച്ചിട്ടുണ്ട്.
പദ്ധതി നടപ്പിലായിരുന്നെങ്കില്‍ നഗരസഭയിലെ ഒന്ന് മുതല്‍ 10 വരെയുള്ള വാര്‍ഡുകളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായേനെ. ഇപ്പോള്‍ നഗരസഭാ പരിധിയിലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. മിത്രപുരം, കൈമലപ്പാറ, കോട്ടപ്പുറം, കോട്ടമുകള്‍, പരുത്തിപ്പാറ ഭാഗങ്ങളിലെ ല്ലാം നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വാഹനങ്ങളിലും മറ്റുംദൂരെ പോയി ആണ് ഉയര്‍ന്ന പ്രദേശങ്ങളിലുള്ള വര്‍ വെള്ളം ശേഖരിക്കുന്നത്. ഈ ദുരിതപര്‍വ്വത്തിന് പരിഹാരം കാണുന്ന പദ്ധതിയാണ് കഴിഞ്ഞ നഗരസഭ ഭരണാധികാരികളുടെ കെടുകാര്യസ്‌ഥത മൂലം നഷ്‌ടമായത്.
വേനല്‍ കടുത്തതോടെ നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ടാങ്കറില്‍ വെള്ളം എത്തിക്കേണ്ട സ്‌ഥിതിയാണ് ഉള്ളത് . ഇതിനായി ലക്ഷക്കണക്കിന് രൂപ നഗരസഭയ്‌ക്ക് ചിലവാ ക്കേണ്ടതായി വരും.
ഇതൊഴിവാക്കാനാണ് കൈപ്പട്ടൂര്‍ ആറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്‌ത് കൈമലപാറയില്‍ പണിയുന്ന ടാങ്കില്‍ എത്തിച്ച് വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.